ഇന്ദ്രബാബു
മാറ്റൊലിക്കവിക്ക്
സുഖ ദുഃഖങ്ങൾ നിറഞ്ഞ നഭസ്സിൻ നടുമുറ്റത്തൊരു തോണിയുമായി മഹാനൊരുത്തൻ വരിനെല്ലോല കിനാക്കളോടു കലമ്പുന്നു. വരാഹമിഹിരൻ തന്നുടെ സ്‌നേഹ- ക്കലമ്പൽ കൊണ്ടു ചിരിക്കുന്നു. ഒരാളുമീവഴിയെത്തുകയില്ലീ പരാജയത്തിൻ വഴി കാണാൻ വിജയിച്ചരുളുക നിഷാദരേ നാമിതുയിങ്ങനെ പോകുമ്പോൾ വിതയ്‌ക്കുകില്ലാ വിപ്ലവ വിത്തുകൾ ധരിത്രി നൊന്തു മരിച്ചീടാൻ വരുന്നിതാ ഞാനങ്ങോട്ടിനിയും വിരുന്നു നൽകിയ പടവുകളിൽ വയലാറിന്റെ മണക്കും വഴികളിൽ ഉത്സവമാടും വൃക്ഷങ്ങൾ നിറഞ്ഞ മനസ്സിൽ നൃത്തം ചെയ്യും ആയിഷതന്നുടെ ചെഞ്ചൊടികൾ....... നമുക്ക് ജീവിതം ഇതുവഴിയിതിലെ...