ഇന്ദിര അശോക്
കാഴ്‌ച
ചിലപ്പോൾ വെയിൽ സ്വപ്‌നകാചമായ് തിളങ്ങിയു- മിരിയ്‌ക്കും നിലം സപ്‌തവർണ്ണമായ് പൊലിയ്‌ക്കുമ്പോൾ ഇന്നലെയോളം കണ്ടതല്ല കാഴ്‌ചകൾ ഇലപ്പച്ചയ്‌ക്ക് പച്ചപ്പെത്ര! പൂക്കൾക്കു നിറമെത്ര! പോകുന്നു പഴംലോകം കാഴ്‌ചയിൽ നിന്നും ദൂരെ പുത്തനാം പ്രപഞ്ചം ഞാനിത്തിരി തിരിവെട്ടം എത്രയും മഹാകാരം ഉയരും താമ്പാളത്തിൽ കൊച്ചുകൊച്ചോർമ്മ ഗോളാകാരമായ് തിരിഞ്ഞതും പെട്ടെന്ന് പാഴായ്‌തീർന്ന ശൂന്യമാമിടംപോലെ വൃത്തമധ്യത്തിൽ കിടക്കുന്നു ഞാനാദ്യം വന്നതിരുളോ വെളിച്ചമോ പൊരുളോ തെളിയാതെ ഒരു പൈതലായറിയുന്നു മൺകണികയും എന്ത്! ഞാനാരെന്നൊരു സംഭീ...