ഇന്ദു വി.മേനോൻ
ഒരു ലെസ്‌ബിയൻ പശു
പുതിയ കഥയുടെ സങ്കീർണ്ണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദുവിന്റെ കഥകളിൽ തെളിയുന്നത്. ബഹുമുഖമായ ദിശാബോധം, പുനർവായനയ്‌ക്കു വിധേയമായ സൗന്ദര്യശാസ്‌ത്രം, അപ്രതീക്ഷിതത്വസ്വഭാവമുളള ചിന്താവിന്യാസം, നർമ്മത്തിന്റെ നിർമ്മമത, ബലപ്പെടുത്തിയ ജീവിതനിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധ സമീപനം എന്നിങ്ങനെയുളള ഇന്നത്തെ എഴുത്തിനോടു ചേർത്തു വായിക്കേണ്ട സൂചകങ്ങൾ ഈ കഥകളുടെ ആധുനികമായ ആഖ്യാന വൈദഗ്‌ദ്ധ്യത്തിന്റെ ഭാഗമാണ്. - സക്കറിയ ചെറ്റ, ആൺവണ്ടികൾ, മഴയുടെ ചെറിയ കാലടയാളങ്ങൾ, ആദിയിൽ ജാരനുണ്ടായി, അന്ന(അ)പൂർണ്ണയുടെ പട...