ഇന്ദു. ആർ
മുഖങ്ങൾ
കൈത്തലം കൊണ്ട് ബാഗ് ഒതുക്കിപ്പിടിച്ച് വഴിയുടെ ഓരം ചേർന്ന് നടന്നു. വഴിയോരത്തുകൂടി ഒപ്പം നടക്കുന്നവരും എതിരെ വരുന്നവരുമെല്ലാം പരിചിതർ. പക്ഷെ എന്റെ പുഞ്ചിരിക്ക് മറുപടിമാത്രം ഒരിടത്തും കണ്ടെത്താനായില്ല. അതിന്റെ കാരണങ്ങൾ തിരിഞ്ഞുപിടിക്കാൻ പോയാൽ മിഴികൾ നിറഞ്ഞു തുളുമ്പുമെന്നതിനാൽ ഉറഞ്ഞുകൂടിയ വിഷമത്തെ ഒരു ദീർഘനിശ്വാസത്തിലൊതുക്കി യാത്രയ്‌ക്കിടയിൽ കടന്നുപോകുന്ന വഴികളുടെ ഓരത്തെ ഓരോമുഖങ്ങൾ. ഒന്ന് മറ്റൊന്നിനോട് പൊരുത്തമില്ലാത്തത്. ചിണുങ്ങുന്ന കുട്ടിയുടെ മുഖം. ശകാരിക്കുന്ന അമ്മയുടെ മുഖം. ഗൗരവം...