ഇമ എം.ആർ.
തിരൂർ ദിനേശ് രചിച്ച കഥയമ്മ കഥയമ്മ
മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതവും ആ കാലഘട്ടവും വെളിവാക്കുന്നു ഈ പുസ്‌തകം. ഭാഷയുടെ പിതാവാണെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രരേഖകൾ നമുക്കന്യമാണ്. എഴുത്തച്ഛനെക്കുറിച്ച് തനിക്കു ലഭിച്ച നാട്ടറിവുകൾ നോവൽ രൂപത്തിലാക്കി ഭാഷയ്‌ക്കു സമർപ്പിച്ചിരിക്കുകയാണ് തിരൂർ ദിനേശ്. ദൗർബല്യങ്ങളുളള സാധാരണ മനുഷ്യനായും ബുദ്ധിവൈഭവവും വാഗ്‌ധോരണിയും കൊണ്ട് മനസ്സുകളെ കീഴടക്കുന്ന യുഗപ്രഭാവനായും ആത്മീയ ജ്ഞാനത്തിന്റെ ഗുരുഭൂതരായും എഴുത്തച്ഛൻ വിവിധരൂപങ്ങളിൽ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. എഴുത്തച്ഛൻ എന...