Home Authors Posts by ഇൽയാസ്‌ പാരിപ്പളളി

ഇൽയാസ്‌ പാരിപ്പളളി

0 POSTS 0 COMMENTS

ചെത്ത മരങ്ങൾ

“ചെത്തി ചെത്തി വെളുപ്പിക്കേണം പൂർവ്വികർ നേടിയതൊക്കെ മാളം പൂകണമെന്നിട്ടൊടുവിൽ പത്തി മടക്കീട്ടലസം! പുത്തൻ തലമുറയാണത്‌ കൊണ്ടതി- ലൊട്ടും പേടിക്കേണ്ട. നോക്കെടാ, വിജയാ, പേടിക്കാനായി നമ്മൾക്കാരുണ്ടിവിടെ? ചെത്ത മരങ്ങൾ വീഴാതിങ്ങനെ വീഴും മട്ടിൽ നിന്നാൽ നഷ്‌ടം നമുക്ക്‌ നമ്മുടെ പ്രാണൻ തൊട്ടുരുമ്മി നമ്മൾ നിൽക്കേ! അതിനാൽ ചെത്തമരങ്ങളാദ്യം വീഴണമല്ലേൽ വീഴ്‌ത്തുക നാം.” “ചെത്ത മരങ്ങൾ ജീവന്‌ ഭീഷണി, ചെത്ത മരങ്ങൾ കണ്ണിന്‌ ദുഷ്‌ക്കണി! എങ്കിലുമൊരുനാളവരീ മണ്ണിനെ നന്ദനമാക്കിയ ചാരുതയല്ലേ? ചന്ദ്രക്കലയുടെ ചാരുത മണ്ണിനെ ...

പടയോട്ടം

അർത്ഥമില്ലായ്‌മയിൽ അർത്ഥം കണ്ടെത്തുവാൻ അരയും തലയും മുറുക്കീ- ട്ടഹോരാത്രം; മെയ്‌മറന്നല്ലെങ്കിൽ മാനം മറന്ന്‌, അധ്വാനിക്കാതെയും അധ്വാനിച്ചും, അവസാനം ശാശ്വത- ശാന്തിയുമായെത്തും ‘സത്യ’ത്തെ പുൽകുവാൻ ഒരുപക്ഷേ, സ്വയമേവ അല്ലെങ്കിൽ വിധിപോലെ, മാനവർ ജീവിതമെന്നപേരിൽ കൊണ്ടും കൊടുത്തും കൊട്ടിഘോഷിക്കുന്ന കടമകൾ കൊണ്ടുളള കൗതുകക്കാഴ്‌ച; കടപ്പാടുകൾ കൊണ്ടുളള കാർമുകിൽക്കാഴ്‌ച; കാലത്തെവെല്ലുവാൻ സമ്പത്തുകൊണ്ടും കാലംകഴിക്കുവാൻ കണ്ണീര്‌കൊണ്ടും; പടവെട്ടി പടവെട്ടി പന്തളത്തെത്തുമ്പോൾ പരിപൂർണ്ണമാകുന്ന പടയോട്ടം; ഭാവിപ്പരേ...

മൗനവെടി

ഇപ്പൊഴും നമ്മളാ ശപ്‌തമുഹൂർത്തത്തെ, വെടിപൊട്ടിച്ചോർമ്മിപ്പൂ ഭാരതീയർ; ഇപ്പൊഴും നമ്മളാ ക്രൂരനിമിഷത്തെ മൗനത്താലോർമ്മിപ്പൂ ഗാന്ധിഭക്തർ! Generated from archived content: poem4_mar.html Author: illyas_parippilly

അല്ലേ?

പൂത്താലം നിറയെ പൂക്കളില്ലെങ്കിലും പൂത്താലം പൂത്താലം തന്നെയല്ലേ? പൂമിഴിയിൽ നിറയെ കവിതയില്ലെങ്കിലും പൂമിഴികൾ പൂമിഴികൾ തന്നയല്ലേ? Generated from archived content: poem1_sept23_05.html Author: illyas_parippilly

ജോലി

ഉദിച്ചസ്‌തമിക്കുമ്പോൾ സൂര്യനും ചന്ദ്രനം തീരുന്നു ജോലി മാനവനോ? നീളുന്ന പകലുകൾ നീളുന്ന രാത്രികൾ Generated from archived content: poem11_jan18_07.html Author: illyas_parippilly

‘പിറവി’ ചിതയാളുന്ന നെഞ്ചിലെ ജലധി

കാലഘട്ടത്തിന്റെ ചൂടുംചൂരും ആവാഹിച്ചിരിക്കുന്ന കദന കലാപങ്ങളുടെ കാവ്യപ്പിറവി. ഓരനെല്ലൂർ ബാബുവിന്റെ ആദ്യകവിതാ സമാഹാരം ‘പിറവി’. പെൻബുക്‌സാണ്‌ പ്രസാധകർ. ‘പടയണി’ ഒഴിച്ചുളള മറ്റു കവിതകളെല്ലാം ഒറ്റപ്പെട്ട വൈശിഷ്‌ട്യത്തിന്‌ നിദർശനങ്ങൾ. പിറവിയെന്നാണ്‌ പുസ്‌തകത്തിന്റെ പേരെങ്കിലും ആദ്യത്തെ കവിത പുഴയുടെ മരണത്തെപ്പറ്റിയാണ്‌. പുഴയുടെ മരണത്തിൽ ഹൃദയം കൊണ്ടു വിലപിക്കുന്ന ബാബു പുഴവാരുന്നവരുടെ ദുരമൊഴിയിലും അസംതൃപ്‌തനാണ്‌. ബാല്യകൗമാര യൗവ്വന വാർദ്ധക്യങ്ങളുടെ താരതമ്യപഠനം എന്ന്‌ വിശേഷിപ്പിക്കാവുന്നതും തെരുവിലുറച...

പരിഹാരം

എന്റെ ഹൃദയം എന്റെതാണെന്റേതാണെന്ന്‌ രണ്ടു പെണ്ണുങ്ങൾ സ്വന്തമായ്‌ വേറൊന്നുമില്ലാത്തവ- നീ ഞാനാകയാൽ, ആദ്യം നിശ്ശബ്‌ദനായ്‌. പെട്ടെന്നവരെന്റെ ഹൃദയാവകാശികൾ തമ്മിൽ തുടങ്ങി പൊരിഞ്ഞതല്ല്‌. “രണ്ടായി മുറിക്കാം”-ഞ്ഞാൻവച്ച നിർദ്ദേശം രണ്ടാളും പെട്ടെന്ന്‌ സമ്മതിച്ചു! തയ്യാറെടുത്തു ഞാൻ, കത്തിയോ പക്ഷെ, ധർമ്മം നടത്താൻ വിസമ്മതിച്ചു! Generated from archived content: poem3_nov23_10.html Author: illyas_parippilly

ആദ്യത്തെ പെണ്ണിര

സൂര്യനെ പ്രണയിച്ച്‌, സൂര്യപുത്രന്റെ മാതൃത്വപദവി കരസ്‌ഥമാക്കി, പാവാടകൊണ്ട്‌ മുഖം തൂക്കും പ്രായത്തിൽ പണ്ടൊരു പെൺകുട്ടി, ഭാരതത്തിൽ മഹാഭാരത്തിൽ! അതിനാര്‌ കാരണം? അവളല്ല നിശ്‌ചയം, വരദാനം, മഹാദാനം, മുനിശ്രേഷ്‌ഠസമ്മാനം, അവളല്ലേ സത്യത്തിലാദ്ധ്യാത്‌മികതയുടെ പീഢിതകൗമാര സമഗ്രസംഭവാന? ആദ്യത്തെ പെണ്ണിര, യാദ്യത്തെപൊന്നിര അവികല സംസ്‌കാരസാഗരപാൽത്തിര? Generated from archived content: poem1_jun27_09.html Author: illyas_parippilly

തീർച്ചയായും വായിക്കുക