ഇളവൂർ ശ്രീകുമാർ
മറവിയുടെ പുസ്തകത്തിൽ എഴുതാൻ
നന്മയിലേയ്ക്ക് പോകാനാഗ്രഹിച്ച് അവിടെ നമ്മുടെ സാംസ്കാരിക നായകന്മാരെ കണ്ട് ഭയന്ന് തിന്മയുടെ നേർക്ക് തിടുക്കപ്പെട്ട് കുതിരയോടിച്ചു പോയയാളാണ് ജോൺ എബ്രഹാമിന്റെ സാക്ഷാത്കരിക്കപ്പെടാതെ പോയ ‘നന്മയിൽ ഗോപാല’നിലെ നായകൻ. ഗോപാലനിൽ ജോൺ തന്നെയാണ് പ്രതിബിംബിക്കുന്നത്. ആഭിജാത്യത്തിന്റെ വെണ്ണക്കൽ മാളികകൾ കണ്ട് ഭയന്നോടി വ്യഥയുടെയും മുറിവിന്റെയും നിലവിളികളുടെയും പീഡിതനായ സഹയാത്രികനായ ജോൺ ഇനിയും വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഇരുണ്ട ഭൂഖണ്ഡമാണ്. ജോണിൽ മറച്ചുവയ്ക്കപ്പെട്ടതൊന്നുമില്ലായിരുന്ന...