ഇളമത ജോൺ
തലമുറകളുടെ വിടവ്
മുപ്പത്തിനാലു വയസുകഴിഞ്ഞിട്ടും എന്റെ മകൾ കല്യാണത്തെപ്പറ്റി ചിന്തിക്കുന്നില്ല. അത്ഭുതം തന്നെ. പുര നിറഞ്ഞാൽ പെണ്ണു പിഴയ്‌ക്കുമെന്ന പ്രമാണത്തെ അവൾ കാറ്റിൽ പറത്തിയിരിക്കുന്നു. അവളുടെ അമ്മയെ ഞാൻ കെട്ടിയത് ഇരുപത്തിനാലു വയസുളളപ്പോഴാണ്. എനിക്ക് ഇരുപത്താറും. അതൊരനുഭൂതി തന്നെയായിരുന്നു. ഇന്നോ? കാലം മാറി. ഡേറ്റിംങ്ങ് കഴിഞ്ഞ് അഞ്ചാറുവർഷം കഴിഞ്ഞ്, ഒടിഞ്ഞ ചേമ്പിൻതാളു പോലെയാകുമ്പോഴാണ് കല്യാണം. ആർക്കറിയാം അതിന്റെയൊക്കെ ഒരു ഗുട്ടൻസ്. ഇതൊക്കെ കണ്ട് കുഴഞ്ഞ മാതാപിതാക്കൾ, നെടുവീർപ്പോടെ പറയും. “ലെറ്റ്...