ഇഖ്‌ലാസ് ഒറ്റമാളിക
ഇരുട്ട്
അച്‌ഛൻ ഇന്നും ഉറങ്ങാതിരിക്കുകയാണ്, അതും ഇരുട്ടത്ത്. അടുക്കളയിൽ നിന്നും വെളളം കുടിച്ചു തിരിച്ചുവരുമ്പോഴും കോലായിൽ അതേ ഇരിപ്പുതന്നെ. ചാരുകസേരയിൽ കിടന്നു, കൈ രണ്ടും നെഞ്ചത്ത് കെട്ടി, ഇരുട്ടിലേക്ക് തുറിച്ചുനോക്കി. എന്തിനാണ് അച്‌ഛൻ രാത്രിയിൽ ഉറങ്ങാതിരിക്കുന്നത്? “അച്‌ഛാ” അയാൾ കസേരയുടെ അടുത്തു ചെന്നു വിളിച്ചു. മറുപടിയായി അച്‌ഛൻ നീട്ടിമൂളി. “അച്‌ഛനെന്തിനാ ഇരുട്ടത്തിരിക്കുന്നെ” “വെറുതെ..” “ഉറങ്ങണ്ടേ... നേരം കുറെയായി.” “ആ...” അച്‌ഛൻ അതിനും മൂളി അയാളുടെ ഒരു വലിയ ആവലാതിയായി മാറിക്കഴിഞ്...