ഇടക്കുളങ്ങര ഗോപൻ
പാരിതോഷികം
പഠിക്കാനിരിക്കുന്നവന്‍റാന്തല്‍ വിളക്കിന്റെ മണ്ണെണ്ണ മണം അറിഞ്ഞു.അമ്മ പറഞ്ഞു പിത്തക്കാടിയാണെന്ന്.ചിത്തത്തില്‍ വെളിച്ചം മറയ്ക്കാത്ത നിഴല്‍മണ്ണെണ്ണ മണത്തില്‍ കുളിച്ച് തലതോര്‍ത്തി വിരിഞ്ഞു നിന്നു.കാലംഅവന്റെ കൈവിരലില്‍ ആരും കാണാതെ ഒരു മോതിരമിട്ടു. Generated from archived content: poem1_june4_13.html Author: idakulangara_gopan
പാരിതോഷികം
പഠിക്കാനിരിക്കുന്നവന്‍റാന്തല്‍ വിളക്കിന്റെ മണ്ണെണ്ണ മണം അറിഞ്ഞു.അമ്മ പറഞ്ഞു പിത്തക്കാടിയാണെന്ന്.ചിത്തത്തില്‍ വെളിച്ചം മറയ്ക്കാത്ത നിഴല്‍മണ്ണെണ്ണ മണത്തില്‍ കുളിച്ച് തലതോര്‍ത്തി വിരിഞ്ഞു നിന്നു.കാലംഅവന്റെ കൈവിരലില്‍ ആരും കാണാതെ ഒരു മോതിരമിട്ടു. Generated from archived content: poem1_june5_13.html Author: idakulangara_gopan
വെടിക്കാരന്റെ കോഴി
പ്രാരാബ്ദങ്ങളുടെ കടൽ ജീവിതത്തെ വിഴുങ്ങും മുമ്പേ ഖേദമില്ലാത്ത മനസ്സിൽ വിലാപങ്ങളുടെ ഗുണനപ്പട്ടികകൾ എണ്ണിയെണ്ണിയൊടുങ്ങുകയാണ്. ഓരോ വിനയും താൻ തന്നെ വിതച്ചതെന്ന തിരിച്ചറിവിൽ മുൾമുനയിൽ നിന്നുളള തപസ്സ് നിർത്തണം സ്വാതന്ത്ര്യത്തിന്റെ നിറം മങ്ങുന്നത് മുദ്രാവാക്യങ്ങളിൽ തിരിച്ചറിയാം ഓരോ ധ്വനിയും പ്രതിധ്വനിക്കുകയാണ് സൗപർണ്ണികയിലും പാപനാശിനിയിലും സ്നാനം ചെയ്താലും പളളിക്കലാറിൽ ശൗചം ചെയ്തതിനാൽ ഒഴുകിയൊഴുകി കടലിലെത്തി മീൻ വിഴുങ്ങി മുക്കുവന്റെ വലയിൽ കുരുങ്ങിയതും പാകം ചെയ്ത് ഭക്ഷിച്ചതും മീൻതൊട്ട് വേദത്തിൽ ക...
തോൽവി
എല്ലാ തോൽവികൾക്കും മുമ്പേ ഓടിത്തളരുമ്പോൾ നിലാവിൽ കുതിർന്ന മൺകിടക്കയിൽ മലർന്നു കിടക്കും ചിലപ്പോൾ ഒച്ചയില്ലാതെ കരയും. കവിളിൽ കാറ്റിന്റെ സാന്ത്വനം. കരളിലെ തേങ്ങൽ പുറത്തുകേൾക്കാതെ ചുമയുടെ ക്രമം തെറ്റാത്ത അസ്വാസ്ഥ്യത്തിൽ നിഴലളക്കുന്നവൻ ഞാൻ. ഒരു പ്രണയത്തിനും കൂട്ടിരിക്കാത്ത സ്‌നേഹിതാ കളഞ്ഞു പോയതൊക്കെ കളളനാണയമെന്നു കരുതുക ഹൃദയം ഭിക്ഷനൽകിയ വേളയിൽ നീയൊരു ഗ്രീഷ്‌മകാലമായിരുന്നു. രാത്രിയിൽ മാത്രം വിരിയുന്ന പൂവിന്റെ ഗന്ധം, കവർന്നെടുത്തവനാണ് ഞാൻ നക്ഷത്രങ്ങളെ, നിങ്ങളെന്റെ- ബാഷ്‌പബിന്ദുക്കളെ കടംകൊണ്ടുവോ? കാലത്...