ഹക്കീം ചോലയിൽ
കളിപ്പാവകൾ
അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കാൻ അയാൾക്ക് ഭയമായിരുന്നു. അവയുടെ ഒരു കോണിൽ കുറ്റപ്പെടുത്തലിന്റെ മുന ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമെന്നും താനത് വളരെ വേഗം കണ്ടെത്തുമെന്നും അതോടെ മനസ്സിൽ സൂക്ഷിക്കുന്ന സന്തോഷത്തിന്റെ അലകൾ കെട്ടുപോകുമെന്നും അയാൾക്ക് നേരത്തെ അറിയാമായിരുന്നു. തിരക്കുപിടിച്ച എയർപ്പോർട്ടിൽ നിന്ന് അവൾ ഉത്സാഹത്തോടെ ഇറങ്ങി വന്നു. നാലുവർഷത്തിനുശേഷമാണ് അയാൾ അവളെ കാണുന്നത്. അവളുടെ മനസ്സിനും ശരീരത്തിനും ഭാവങ്ങൾക്കും കാലം വരുത്തിയിട്ടുളള മാറ്റങ്ങൾ അറിയാൻ ആഗ്രഹിച്ചിരുന്നെങ്കിലും പ്ര...