ഹിലാല്‍. എ .പി . ആദൂര്‍
അവനും ഉണ്ട് ചില മോഹങ്ങൾ …..
പതിവ് പോലെ ഇന്നും അവന്റെ ഉറക്കം കടത്തിണ്ണയില്‍ തന്നെയായിരുന്നു ,തലയിലെ മരവിപ്പ് ഇപ്പോഴും ഉണ്ട് , ഓര്മ വെച്ച നാള് മുതല്‍ അവന്റെ ജീവിതം ഇങ്ങനെത്തന്നെ ,അച്ഛനും അമ്മയും കാണിച്ച ബുദ്ധി മോശത്തിന്റെ ഇരയായി അവന് ഇന്നും ജീവിക്കുന്നു , ഓടിച്ചാടി കളിക്കേണ്ട ബാല്യ കാലം തെരുവോരങ്ങളില്‍ ജീവിച്ചു തീര്‍ക്കുന്നു , അച്ചനാരെന്നോ ,അമ്മയാരെന്നോ ഒരു നിശ്ചയവും ഇല്ല , നകര വീഥിയിലൂടെ നടന്നു നീങ്ങുമ്പോള്‍ പല കാഴ്ചകളും അവന്റെ കണ്ണില്‍ പതിയും ... കളിപ്പാട്ടങ്ങളും , മിഠായിപ്പൊതികളുമായി നീങ്ങുന്ന കുട്ടികളെ കാണുമ്പോള്‍ അവന...