Home Authors Posts by ഹസ്ന നസ്റീൻ

ഹസ്ന നസ്റീൻ

Avatar
1 POSTS 0 COMMENTS

മരണമേ

    മരണമേ, നിന്നെ പുൽകും ശൂന്യതയിൽ ഏകയായി പോയ മകളാണ് ഞാൻ കത്തിച്ചുവെച്ച നിലവിളക്കിൻ നിഴലിൽ അലിഞ്ഞു പോയി എന്നിലെ തിരി വെളിച്ചം ധ്വനിക്കും ശാസനകളിലുതിരുവാൻ വറ്റിയ കണ്ണുറവകളിൽ നീരില്ലിനി ശാസന ചൂട് പോലുമതിനു ഇല്ലല്ലോ ഇനി -ചുറ്റും-തണുത്തുറഞ്ഞ മരവിപ്പ് മാത്രം മുറിവുണങ്ങാൻ മിഴി നിറയ്ക്കും പ്രാർത്ഥനകളില്ലിനി ഓടിച്ചേർന്നണയാൻ വഴിക്കണ്ണുമില്ലിനി കുറുമ്പുകളും കുസൃതികളും ആസ്വദിക്കും നേർത്ത പുഞ്ചിരിയില്ലിനി മരണമേ, നിന്നെ പുൽകും ശൂന്യതയിൽ അമ്മയെ നഷ്ടപ്പെട്ട മകളാണ് ഞാൻ

തീർച്ചയായും വായിക്കുക