ഹാസിം മുഹമ്മദ്
അച്‌ഛൻ
വികാരങ്ങളുടെ വേലിയേറ്റത്തിൽ കടിഞ്ഞാൺ നഷ്‌ടപ്പെട്ട് പോയിരുന്ന മനസ് ഒരു ഞെട്ടലോടെ ഉണർന്നത് ഇപ്പോഴാണ്. അത് വഴി വന്നെത്തിയ ആക്ഷേപകരമായ നിലയിൽ മനസ് പട പട ഇടിച്ചു. ചുറ്റും ഇരുട്ടായിരുന്നു. ചുക്കിലിയും പൊടിയും തന്നെ പൊതിയുന്നു. തലയ്‌ക്കുള്ളിൽ തീയാളി. വൈകിട്ട് വിളിച്ചപ്പോൾ അമ്മ പറഞ്ഞു അച്‌ഛന്റെ അസുഖം കൂടുതലാണ് നിന്നെ കാണണമെന്ന് ശാഠ്യം പിടിക്കുന്നുണ്ട്. നീ ഇന്നു തന്നെ കയറുമോ?“ ”ഓഫീസിൽ ഒഴിവാക്കാൻ കഴിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട് അത് തീർത്ത് നാളെ കയറും.“ ”എത്രയും വേഗം എത്താൻ നോക്...
പുഴക്കരയിലൊരു വീട്
തെരുവിലൂടെ ഒഴുകുന്ന മുഖമില്ലാത്ത മനുഷ്യപ്രവാഹം രൗദ്രഭാവത്തിൽ തലയുയർത്തി നില്‌ക്കുന്ന അട്ടിയട്ടിയായ ബഹുനില കെട്ടിടങ്ങൾ തിരക്കും പ്രയത്‌നവും ആവർത്തനവിരസതയും കൊണ്ട് കഥയില്ലാതെയാവുന്ന അസംബന്ധ ജീവിതം താമസിച്ച നഗരങ്ങളോടെല്ലാം ഇങ്ങനെ പൊതുവായ അകൽച്ച മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്നത്. ഓർമ്മകളിൽ പച്ചപ്പ് പടർത്തി ഒഴുകുന്ന നാട്ടിൻപുറത്തെ പുഴയുടെ തണുപ്പ് ഇടക്കിടെ തികട്ടി വരും തന്റെ കുഞ്ഞു കാലിലെ വൃണങ്ങളിൽ കടിച്ച് ഇക്കിളിപ്പെടുത്തിയ പരൽ മീനുകൾ വെള്ളത്തിനടിയിലൂടെ തെറിച്ച് നീങ്ങുന്നത് അക്വേറിയത്തിലെ...
കുരുക്കഴിയാത്ത വഴികൾ
ഗതാഗതക്കുരുക്കിന്റെ സമ്മർദ്ദം മനസിൽ കുമിഞ്ഞു കൂടുന്ന മറ്റൊരു പ്രഭാതം. നിരത്തിൽ കണ്ണെത്താത്ത ദൂരത്തോളം ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന വാഹനങ്ങൾ മാത്രം. വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. വിട്ടു മാറാത്ത ഉറക്കത്തിന്റെ ആലസ്യവും ചലനമറ്റ പോക്കിന്റെ ഞെരുക്കവും മനസ്സിൽ നൈരാശ്യമാവുന്നു. ഒഴിവാക്കാൻ കഴിയാത്ത ഈ കുരുങ്ങിയമർന്ന ഓഫീസ് യാത്രയും മടക്കയാത്രയും തന്റെ ജീവിതത്തെ യാന്ത്രികമായി തിന്നു തീർക്കുന്നുവെന്ന ചിന്ത! ഒരു മോചനം എന്നാണു ഉണ്ടാവുക? പുതിയതായി അപേക്ഷിച്ച ലോൺ ഇന്ന് പാസ്സാവും എന്നാണ് ബാങ്കിൽ നിന്നും അറിയ...