ഹരി കൊച്ചാട്ട്
തെറ്റിനും ശരിക്കുമപ്പുറം…..
ശരികള്‍ തേടി ഞാന്‍ അലഞ്ഞു
ശരിയെന്തെന്നറിയാന്‍ ഞാന്‍ കൊതിച്ചു
ശരിയേക്കാളേറെ തെറ്റുകള്‍ ഞാന്‍ കണ്ടു
തെറ്റുകള്‍ കണ്ട് ഞാന്‍ വളര്‍ന്നു
തെറ്റിനെ വെല്ലുവാന്‍ ഞാന്‍ പഠിച്ചു
തെറ്റുകള്‍ക്കപ്പുറം ഞാന്‍ തിരഞ്ഞു
അവിടെ ഞാന്‍ കണ്ടൊരാ നിഴല്‍
കാതിലോതി, ഞാന്‍ തന്നെ നിന്‍ ശരി
നിന്‍ നിഴലായ് ഞാനെന്നുമുണ്ട്
നിനക്കായ് നിനക്കു തുണയായ്
നീ ശരിയെന്തെന്നറിയുവോളം കാലം
ഞാനാദ്യമായറിഞ്ഞൊരാ സത്യം
ശരിയുണ്ടെന്നും തെറ്റിന്റെ നിഴലായ്
തെറ്റിനെ വെളിച്ചത്താക്കീടില്‍
ശരി തനിയെ തെളിഞ്ഞീടും...
ഈ വര...
വെണ്ണിലാക്കിണ്ണത്തിൽ വാൽമീകം ചാലിച്ച്……...
വിരലിലെണ്ണാവുന്ന ഇഷ്ടങ്ങളിൽ ചൂണ്ടുവിരലിനു തുല്യമായിരിക്കും കപിലന്റെ ഏകാന്തത! കപിലനോട് പലരും ചോദിച്ച ഒരു ചോദ്യമുണ്ട്. “കപിലാ, നിന്റെ ഈ ഏകാന്തപ്രണയം കൊണ്ട് നീ ഒറ്റപ്പെടുകയല്ലേ മറ്റുള്ളവരിൽ നിന്നും.”
അതിനുത്തരം കപിലനുണ്ടായിരുന്നു, “ഒരു ഒറ്റപ്പെടൽ ഒഴിവാക്കാനായി ഞാൻ ഏറെ എല്ലാവരേയും സ്നേഹിച്ചു. മതിയാവോളം. എന്നാൽ സ്നേഹത്തിന്റെ ആത്മാർത്ഥത വളരെയധികം കൂടിപ്പോയതിനാൽ മിക്കവർക്കും കപിലൻ ഒരൽഭുതമായിരുന്നു. അവിശ്വസനീയമായ സ്നേഹം മിക്കവരിലും അവിശ്വാസം ജനിപ്പിച്ചു. ആ അസ്വസ്ഥത ഏറിയ എല്ലാവരും കപിലനെ...
ഒരച്ഛനറിഞ്ഞ ഉണ്ണിമനസ്
അമ്മയുടെ സാരിത്തുമ്പില്‍ ഞാന്ന് എന്നും രവിലെ നിര്‍മ്മാല്യം തൊഴാന്‍ അമ്പലത്തില്‍ പോകാറുള്ള ഉണ്ണിക്കുട്ടന്‍. അമ്പലത്തില്‍ പോയി ഈശ്വരനെ തൊഴുന്നതിനേക്കാള്‍ ഉണ്ണിയുടെ മനസ്സില്‍ ചൂടുനേദ്യപായസത്തിന്റെ രുചിയും വഴിയരുകില്‍ അന്ന് കാണാന്‍ പോകുന്ന കാഴ്ചകളുമായിരിക്കും തത്തിക്കളിക്കുക. മുന്നില്‍ കാണുന്ന സത്യവും മിഥ്യയും തിരിച്ചറിയാന്‍ കഴിയാത്ത മനസ്സില്‍ ലേശവും മാലിന്യമേല്‍ക്കാത്ത ബാല്യകാലം, അത് ഉണ്ണിയുടെ മുഖത്ത് നോക്കിയാല്‍ കാണാം. അമ്മിഞ്ഞപ്പാലിന്‍റെ അളവല്‍പ്പം കൂടിയത് കൊണ്ടാവാം എന്റെ ഉണ്ണിയുടെ മനസ്സ് മ...
വേറിടും വേരുകൾ
ബാല്യം...
ഓർക്കുന്നു ഞാനെന്റെ ബാല്യം
ഓർക്കുന്നു ഞാനാ വേർപെട്ട ഭാരം
കളിക്കൊഞ്ചലും കിളിക്കൊഞ്ചലും
മാന്തോട്ടക്കൊമ്പിലെ കളിയൂഞ്ഞാലും
കൌമാരം.........
ആഴ്ചപ്പതിപ്പിനായ് കാത്ത വെള്ളിയും
കാറ്റിൽ വീണ തേൻ മാമ്പഴസ്വാദും
മഴവെള്ളം തെന്നിച്ചുള്ള നടത്തവും
ഒറ്റക്കുടയിൽ തൊട്ടുരുമ്മിയ സഖിയും
യൌവനം.......
പനിപ്പിച്ച ആദ്യചുംബനത്തിൻ മധുരവും
കൈക്കുമ്പിളിൽ ചൊരിഞ്ഞ സ്നേഹവും
ഇമ്മിണിപ്പിണക്കം വീശിയ മൌനവും
നമ്മളിൽ നനഞ്ഞലിഞ്ഞ ഇഷ്ടങ്ങളും
പിതൃപൈതൃകം.......
പൈതൃകം കൈകോർത്തൊരീ നേരം
ഓർമയിൽ തെളിഞ്ഞെൻ പിതൃപൈതൃക...
ഓർമ്മകൾ അസ്തമിക്കും മുൻപ്…
ബാല്യകാലസ്മരണകളിൽ ഇന്നും താലോലിക്കുന്ന ഒന്നാണ് അവധിക്കാലം! ഓണാവധിയും കൃസ്തുമസ് അവധിയും ഹൃസ്വമായിരുന്നതിനാൽ തുടങ്ങുന്നതും തീരുന്നതും അറിയാറേ ഇല്ല. പുറത്തെങ്ങും പോകാറുമില്ല. വീട്ടിൽ തന്നെ. എന്നാൽ വേനൽക്കാലാവധി അങ്ങിനെയല്ല. കുട്ടികളെല്ലാവരും വെളിയന്നൂർ തറവാട്ടിൽ ഒന്നിക്കുന്ന സമയം. പിന്നെ ഒരു മാസത്തിലധികം ഒരു തിമിർപ്പ് തന്നെയാണ്. വർഷാവസാനപരീക്ഷ കഴിയാൻ കാത്തിരിക്കും. അച്ഛനും അമ്മയ്ക്കും ജോലി കഴിഞ്ഞിട്ട് സമയമില്ല. അതുകൊണ്ട് ഉണ്ടായിരുന്ന രണ്ടു മക്കളുടേയും കാര്യങ്ങള്‍ നോക്കാന്‍ മുത്തച്ഛനും അമ്മുമ്മയ...
അറുപതുകളിലെ പതിനാറുകാരൻ
കനലിൽ ജ്വലിച്ച് താണ്ഡവമാടുന്ന സൂര്യബിംബത്തിന്റെ മകുടവാഹിനിയായ കിരണങ്ങൾ, ഓടിനിടയിലുള്ള ചില്ലുവാതിലിലൂടെ അകത്തളത്തിൽ ചാരുകസേരയിൽ കിടക്കുകയായിരുന്ന കുട്ടിമേനോന്റെ നെഞ്ചിൽ പതിച്ചപ്പോൾ നെഞ്ചുരുകുന്ന ചൂടനുഭവപ്പെട്ടു ആ മനുഷ്യ ജീവിക്ക്. അറിയാതെ തന്നെ കൺപീലികൾ വിടർന്നു. വേനലെന്ന നീണ്ട അദ്ധ്യായത്തിന്റെ തുടക്കം മാത്രമെ ആയിട്ടുള്ളു എന്ന് ആ കിരണതാപമറിയിച്ച പ്രബോധനം മേനോന്റെ ഉള്ളിൽ ഒരഗ്നിഗോളമുണർത്തി. ആ താപശക്തിയിൽ ഉള്ളിൽ അവശേഷിച്ചിരിക്കുന്ന ഉണർവ്വും വിയർപ്പായി ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്നുവോ...
അച്ഛനൂട്ടിയ ഓർമ്മകളും അവസാനമോതിയ വാക്കുകളും
സ്കൂളുവിടാൻ കാത്തിരുന്നിരുന്ന കാലം! പ്രായം ഒൻപത് കഴിഞ്ഞിരിക്കാം. നാലാം ക്ലാസും വരാന്തയും പിന്നെ പ്രിയപ്പെട്ട ചെല്ലമ്മടീച്ചറും ഇന്നും ഒർമ്മയിൽ ഓളം തലോടുന്ന ഗതകാലസ്മരണകളാണു. സ്കൂൾ വിട്ടാൽ ഒരോട്ടമാണു പതിവ്. ചെമ്മണ്ണ് പൊതിഞ്ഞ വഴിപ്പാത. ഒരൽപം ചെന്നാൽ ഇടുങ്ങിയ പാതയായി ഒരു തോടിന്റെ കരയിൽ ആ പാത ചെന്നു നിൽകുമ്പോൾ കൂട്ടുകാരെ പിന്നിലാക്കി മിക്കപ്പോഴും മുന്നിൽ ചെന്നെത്താറുള്ള ഞാനും കിതപ്പോടെ നിൽക്കും. അതാണു കുട്ടികളായ ഞങ്ങളുടെ ഏന്നുമുണ്ടായിരുന്ന ഓട്ടമൽസരത്തിന്റെ ഒന്നാം ഭാഗം.
പിന്നെ ഒരിടവേള , തോടു...
മന്വന്തരങ്ങളുടെ കടപ്പാടുകളുമായി…..
വിശ്വനാഥൻ മാസ്റ്ററുടെ മലയാളം ക്ലാസിനു വേണ്ടി മാത്രം സ്കൂളിൽ പോകാൻ ഉഷാറെടുത്തിരുന്ന കാലം. ചെറുപ്രായത്തിൽ സ്കൂളിൽ ചെന്നാൽ ആദ്യം തിരയുന്നത് വിശ്വനാഥൻ മാഷ് വന്നിട്ടുണ്ടോ എന്നായിരുന്നു. ജനൽപ്പാളികളിലൂടെ സൂര്യരശ്മി അരിച്ചിറങ്ങുമ്പോൾ വിശ്വനാഥൻ മാസ്റ്ററുടെ ക്ലാസ്സിനു സമയമായല്ലോ എന്ന് ഉറപ്പാക്കിയിരുന്ന ദിനങ്ങൾ. അന്നു തുടങ്ങിയ സാഹിത്യത്തോടുള്ള "കുട്ടിക്കളി" സ്കൂൾ ജീവിതത്തോടെ അവസാനിക്കുമെന്നാണ് കരുതിയിരുന്നത്. അന്നൊക്കെ എഴുതിക്കൂട്ടിയ തുണ്ടുകടലാസുകൾ പലപ്പോഴും, മുത്തശ്ശിയുടെ പഠനമേശ വൃത...