ഹരി കൊച്ചാട്ട്
മഴമണൽ
വേനൽക്കാലമായി. ഉഷ്ണമേറുകയായി.........
ശരീരത്തിലെ ചൂട് മനസ്സിലേക്കും കടന്ന മട്ടാണ്. മഴയ്ക്ക് മുൻപ് കുളിർമയേറിയ തെന്നലായ് വന്നിരുന്ന മന്ദമാരുതൻ പോലും ഇന്ന് കർമ്മരഹിതനായി സ്തംഭിച്ചു നിൽക്കുന്നു. അവനിലെ ഹൃദ്യഭാവം മാറി ഇന്നവൻ ക്ഷുഭിതനായി മരുഭൂമിയിലെ കൊടുംകാറ്റായി മാറിയിരിക്കുന്നു.
മഴയ്ക്കായുള്ള കാത്തിരുപ്പിന്റെ ദൈർഘ്യം കൂടുന്നു. വിരഹതയും നൈരാശ്യവും അളവിനൊന്നര നാഴി കൂടുതലായി മനസ്സിൽ അഴ്ന്നിരിക്കുന്നു. മുറിവേറ്റ എന്റെ മനസ്സിന്റെ വേദനയിൽ നിന്നു...
ഗുരുഗീതങ്ങളിലെ കരടുകൾ
ഒരു നൂറുങ്ങു സംഭവകഥയിലൂടെ ഈ ലേഖനത്തിന് തറക്കല്ലിട്ട് ആരംഭിക്കാം! എത്രമറക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത ബാല്യത്തിലേറ്റ ഒരു പ്രഹരം!
ബാല്യകാലത്ത് സ്കൂളില്‍ ഓരോ ക്ലാസുകളും ഓരോ വര്‍ഷങ്ങളും അദ്ധ്യാപകരുടെ നല്ല ഏടുകളില്‍ ചെന്നു പെടാനും ആരുടേയും കൈയ്യില്‍ നിന്നും “വടി വഴിപാട്”മേടിക്കാതെ രക്ഷപെട്ടുനടക്കാൻ പ്രയാസപ്പെട്ടിരുന്നത് ഓർമ്മിക്കുമ്പോള്‍ അതിശയം മാത്രമല്ല തികച്ചും ഒരൽഭുതമായി തന്നെ ഇന്നും മുൻപിൽ നില കൊള്ളുന്നു. എന്നാലും ഒരു വട്ടം നെട്ടോട്ടത്തല്ലില്‍ കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ...
ഒരപൂർവ പ്രണയകഥ
ഏകാന്തതയിൽ ഓർമ്മകൾ ഓടിക്കളിക്കുവാൻ വരുമ്പോൾ നമ്മുടെ മനസ്സിൽ ഓർക്കാൻ കൊതിക്കുന്ന ഓളങ്ങളെപ്പോഴും മധുരസ്മരണകളും എത്തിപ്പിടിക്കാനുള്ള മോഹങ്ങളുമായിരിക്കും. മനസ്സിനെ മധുരിപ്പിക്കുന്ന ഓർമ്മകളുടെ നികുഞ്ചം കെട്ടഴിക്കാൻ വിട്ടാൽ, ബാല്യം മുതലുള്ള എത്രയെത്ര തിരുമധുരങ്ങൾ അലയടിക്കാനൊരുങ്ങും, അല്ലേ? ആ അലയടികളിൽ കാണാം കൊച്ചുകൊച്ചു സ്നേഹങ്ങളും, സൌഹൃദങ്ങളും, പ്രേമങ്ങളും, പ്രണയങ്ങളും! നമ്മൾ അനുഭവിച്ചതോ, ആഗ്രഹിച്ചതോ, നഷ്ടപ്പെട്ടതോ ആയവ. കൌമാരദശയിലേയും, യൌവനത്തിളപ്പിന്റേയും അനർഘനിമിഷങ്ങൾക്ക് മങ്ങലേറ്റാ...
കല്പാന്തങ്ങളിലുഴറും നൊമ്പരങ്ങൾ
ഒരു പ്രവാസിയായ അവൻ (ഉണ്ണി) നാട്ടിലവധിക്ക് പോകുമ്പോൾ വാസപ്രദേശത്ത് ആരോടും കൊട്ടിഘോഷിക്കാറില്ല. കാരണം നാട്ടിൽ പോകുന്നത് കൂട്ടുകാർ അറിഞ്ഞാൽ തേനീച്ചയെ പോലെ അടുത്ത് കൂടും പൊതികളുമായി! നാട്ടിൽ ചെല്ലുമ്പോൾ അവരുടെ വീടുകളിൽ കൊണ്ടെത്തിക്കുവാനായി. അനുഭവത്തിൽ കൂടി അവൻ നിശബ്ദത പാലിക്കാൻ പഠിച്ചു. എന്നാൽ കഴിഞ്ഞ തവണ വീണ്ടും ഒരു കെണിയിൽ പെട്ടു. ഒരു പരോപകാരമെന്ന നിലയിലായതിനാലും, തന്റെ ആത്മസുഹൃത്തും, തന്റെ ഭൂതകാല സഹപാഠിയുമായിരുന്ന കാരണത്താലും അവനത്ര പരിഭവം തോന്നിയില്ല എന്നു മാത്രമല്ല ഒരല്പം സന്തോഷമാണ് മനസ്സിൽ...
സ്വയം കോമരമാടും വെളിച്ചപ്പാടുകൾ
എവിടെയോ വായിച്ചതോർക്കുന്നു, “ദൈവമുണ്ടെന്നതു സത്യമെങ്കിൽ സൃഷ്ടിയിൽ അത്യുദാത്തം മനുഷ്യനും, ഇനി അഥവാ ദൈവമില്ലെങ്കിൽ മനുഷ്യന്റെ ഏറ്റവും വലിയ സൃഷ്ടി ദൈവവുമായിരിക്കും” എന്ന്.
ഓരോ സൃഷ്ടിക്കും അതിന്റേതായ തന്മയത്വവും, വ്യത്യാസവും, വ്യക്തിത്വവും സൃഷ്ടികർത്താവ് നൽകാറുണ്ട് എന്നത് പ്രകൃതിസത്യമോ അല്ലെങ്കിൽ പ്രകൃതിനിയമമൊ ആയി നാം മാനിക്കുന്നു. നമ്മുടെ ജനനസമയം സൃഷ്ടാവിന്റെ എഴുത്തോലകളിൽ കുറിക്കപ്പെടുന്ന നൈസർഗ്ഗികമായ വിശേഷലക്ഷണങ്ങൾക്ക് വിധേയരായി നാം നമ്മുടെ ജീവിതപരിണാമത്തിന് തുടക്ക...
ആശ്വാസമില്ലാത്ത നിശ്വാസം
ഒരു പ്രവാസിയുടെ ജീവിതം എങ്ങിനെ തുടങ്ങണമെന്നോ അതെങ്ങിനെ രുചിക്കുമെന്നോ അറിയാതെ പരിഭ്രമത്തോടെ തുടങ്ങിയ ഒരു പ്രയാണം. വഴിയോരക്കാഴ്ചകളും, കയറ്റങ്ങളും ഇറക്കങ്ങളും ഇടകലർന്ന ജീവിതാനുഭവങ്ങളെല്ലാം ഇന്ന് പിന്മറഞ്ഞ കാലത്തിലെ ചുവരെഴുത്തുകളായി മാറിയെങ്കിലും ഓർമ്മയിൽ നിന്നും വിട്ടു നിൽക്കാത്ത ചില ചോദ്യഛിന്നങ്ങൾക്ക് മറുപടി തേടിയുള്ള മനസ്സിന്റെ കുതിപ്പ് പലപ്പോഴും നിശ്വാസങ്ങളിലാണ് അവസാനിക്കാറുള്ളത്. അത്തരമൊരു നിശ്വാസത്തിലേക്ക് ഇതാ ഞാൻ വീണ്ടും വഴുതി പോകുന്നു!
ഉപരിപഠനത്തിനായി കാലുകുത്തിയ വിദേശമണ്ണി...
അങ്ങിനെയും ഒരു ജന്മം
പുരാണകഥകളും, മുത്തശ്ശിക്കഥകളും, പഞ്ചതത്രം കഥകളും ഏറെ കേട്ടുറങ്ങിയിട്ടുണ്ട് ബാല്യത്തിൽ. ആ കഥകളിലൊക്കെ നിറഞ്ഞു നിന്നിരുന്ന കഥാപാത്രങ്ങൾ സാങ്കല്പികമോ അല്ലെങ്കിൽ കാലാന്തരങ്ങളിൽ ജീവിച്ചിരുന്നവരോ ആയിരുന്നിരിക്കാം. അവർ നൽകിയ ഉപദേശങ്ങളും, തത്ത്വങ്ങളും, സിദ്ധാന്തങ്ങളും വിലമതിപ്പുള്ളതായിരുന്നു എങ്കിലും, അവരിൽ നിന്നെല്ലാം നേരിട്ട് അനുഭവിക്കാൻ സാധിക്കാത്ത നിർഭാഗ്യം എന്നും ഒരു കുണ്ഠിതം തന്നെ ആയിരുന്നു. എന്നാൽ അതുപോലൊരു തുടക്കത്തിന്റെ കഥയിലെ സാരാംശം അനുഭവിച്ചറിഞ്ഞറിയാൻ കിട്ടിയ അസുലഭനിമിഷങ്ങൾ എന്...
തിരിച്ചറിവിൽ കണ്ട വഴിയോരക്കാഴ്ചകൾ
ബാല്യം പഠിപ്പിച്ച പല ആദ്യപാഠങ്ങളും വിപരീതമായി തോന്നിയ ദിനങ്ങൾ! പ്രകൃതിക്കു എന്തോ പറഞ്ഞറിയിക്കാൻ പ്രയാസം തോന്നുന്ന തരത്തിൽ ഉള്ള ഒരു ഭംഗി അനുഭവപ്പെട്ട പ്രഭാതങ്ങളും, സായം സന്ധ്യകളും! ധൂമകൂപങ്ങൾ മങ്ങലേൽപ്പിക്കാത്ത മന്ദമാരുതൻ! അതെത്ര തലോടിയാലും മതിവരാത്ത ഒരു കുളുർമ്മ. വയലുകളിൽ വീണു കിടന്നിരുന്ന ആ കിളികൾ ഉന്മത്തരായി വീണ്ടും മരക്കൊമ്പുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു! മരങ്ങളെല്ലാം “കിളിമര”ങ്ങളായി മാറിയിരിക്കുന്നു. സ്വപ്നങ്ങളിൽ കണ്ടിരുന്ന സ്വപ്നഭൂമികൾ പലതും അനുഭവത്തിൽ വന്നെത്തു...
ഉറക്കമുണർവ്
പത്തുമാസമമ്മച്ചൂടിലുറങ്ങി സുഖമായ്
താരാട്ടുപാട്ടും തലോടലിൻ സുഖവും
പിറവി വന്നവന്റെയുറക്കം കെടുത്തി
ജനനം കൈയേറ്റു വാങ്ങിയവനെ
ഭാവിതിലകമാവാനവന്റമ്മ കൊതിച്ചു
നാടറിയും നാമമാവാൻ അവന്റച്ഛൻ
എന്നാലവൻ തീറെഴുതിയ വഴിയോ
വീടും നാടും ഭയന്നീടുമൊരു തീനാളം
നീളൻ മുടിയും താടിയും മോടിയാക്കി
മദ്യവും മദിരാശിയും ഒഴിച്ചു കൂടാതാക്കി
പഠനത്തിനായ് വിട്ടവൻ പടിവിട്ടിറങ്ങി
പണക്കെട്ടുകൾക്കു മുന്നിലവൻ മയങ്ങി
ആഗോളം അവനധീനമെന്ന് നിനച്ചു
വിനയത്വമവനു മാലിന്യമായ് മാറി
അഹന്തയിൽ കുളിച്ചീറനണിഞ്ഞവൻ,
സ്വർണ്ണത്തുട്ടര...
വിടരാൻ മറന്ന പകൽക്കിനാവുകൾ
കുട്ടിക്കാലത്ത് കാണുന്ന എന്തിനോടും മോഹമായിരുന്നു അത് കൈവശപ്പെടുത്താനുള്ള ആവേശമായിരുന്നു. കിട്ടിയില്ലെങ്കില്‍ ആദ്യം വാശി. പുറകെ കരച്ചില്‍. പിന്നീട് ചെറുതും വലുതുമായ പിണക്കം. മുന്നിൽ കാണുന്നതൊക്കെ എനിക്കു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നായിരിക്കാം അന്ന് വിശ്വസിച്ചിരുന്നത്. വീട്ടില്‍ അറിഞ്ഞ് മേടിക്കാന്‍ പറ്റാത്തതായ കുട്ടിസാധനങ്ങള്‍ മേടിക്കാന്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന നാണയ സംഭരണിയും സമ്പാദ്യവും. നിഷ്കളങ്കതയുടെ കാലത്ത് മനസ്സിൽ കരുതിയിരുന്നിരിക്കാം ആ കുട്ടി- ഈ കുട്ടി എന്ന വ്യത്...