ഹരി കൊച്ചാട്ട്
ഇരുളിൽ നിന്നൊരു പുണ്യാളൻ
നാടുവിടുമ്പോൾ മാധവന്റെ മനസ് നൊന്തു. ബന്ധങ്ങൾ വേർപിടേണ്ടിവരുമല്ലോ എന്ന മനസ്സിലെ പരിഭവം ഹൃദയഭാരമേറ്റി. സുഹൃത്തുക്കൾ സമാധാനിപ്പിച്ചു.
“ആദ്യമായി വീട് വിട്ടു പോകുമ്പോൾ എല്ലാവർക്കും തോന്നും ഈ വിഷമങ്ങളൊക്കെ. കുറച്ചു കഴിയുമ്പോൾ ബന്ധങ്ങളും, ബന്ധങ്ങളിൽ നിന്നുണർന്ന മധുരാനുഭവങ്ങളും ഓർമ്മകളും സ്വപ്നങ്ങളുമായി മാറും.''
സുഹൃത്തുക്കൾ പറഞ്ഞതിന്റെ പൊരുൾ മാധവനു മനസ്സിലാക്കാൻ ദിവസങ്ങൾ വേണ്ടിവന്നില്ല. അകൽച്ച മറന്നുറങ്ങുവാൻ വേണ്ടുന്ന “ഔഷധങ്ങൾ” വേണ്ടുവോളം ലഭ്യമായിരുന്നു പുതിയ കൂട്ടിലും കൂട്ടരിലും! ...
വൈകിവന്ന പ്രണയം
അറുപതുകളിലേക്ക് കാലൂന്നിയിരിക്കവെ ഒട്ടും പ്രതീക്ഷിച്ചതല്ല, വൈകിയവേളയിലെ ഇത്തരമൊരു ചങ്ങാത്തം. ആരോടും അനുവാദം ചോദിക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം ഞാൻ ഉണർന്നെഴുന്നേറ്റപ്പോൾ അതാ മുന്നിലവൾ!
ആരാണെന്നോ, എന്തിനു വന്നുവെന്നോ ഒരു വാക്ക് ചോദിക്കാൻ മുതിരും മുൻപ് ഇരു ചുണ്ടുകളിലും അവൾ അമർന്നു. ശ്വാസം പോലും ഒരു നിമിഷത്തേക്ക് നിലച്ചുവോ എന്നു തോന്നി.
ചുണ്ടടക്കിയുള്ള ചുംബനത്തിനു ശേഷം ചെവികൾക്കു ചുറ്റും അവളുടെ കേശങ്ങൾ ചുറ്റി എന്റെ കാതുകൾ അടുപ്പിച്ചവൾ പറഞ്ഞു.
“ ഇഷ്ടായി... ഒരുപാടിഷ...
ഓർമ്മകൾ മാത്രം സാക്ഷി, അകാലമായ അക്കാലം
കോവിഡിൽ മഞ്ഞളിച്ചു പോയ മൂന്നു വർഷങ്ങൾ! ഇന്നും പൂർണ്ണമായ് തിരോധാനം ചെയ്തിട്ടില്ലെങ്കിലും മൂർഛയല്പം ശമിച്ച മട്ടാണ്. ധൈര്യം സംഭരിച്ച് ഒരു യാത്രക്കൊരുങ്ങി.. അമ്മയുടെ അന്ത്യകർമ്മം നിർവ്വഹിക്കേണ്ട ഏക മകനെ, അന്യദേശത്തിൽ ഒളിപ്പിച്ചു കൊറോണയെന്ന രോഗവിഷാണു. വർഷം തികയുന്ന അവസരമെങ്കിലും ആ കടമ നിർവ്വഹിക്കാൻ തീരുമാനമെടുത്ത് നാട്ടിലെത്തിയതായിരുന്നു.
“നാട്” അതെന്നും മനസ്സിനൊരു തെന്നലായിരുന്നു. നാടിനെ കുറിച്ചും നാട്ടിലെ അന്നത്തെ വിശേഷങ്ങളെ കുറിച്ചും ഓർക്കുവ...
ആദ്യമായങ്ങിനെ ഒരതിഥി
വൈകുന്നേരം ഒരല്പം ടെന്നീസ് വ്യായാമത്തിനായി അനുഷ്ഠിച്ചിരുന്ന കാലം. ഒരു ദിവസം ടെന്നീസിനുള്ള പോക്ക് മുടങ്ങിയാൽ ദിസവം പൂർണ്ണമായില്ലെന്ന തോന്നലാണ്. മഴയെ ശപിക്കാൻ പഠിച്ചതും അത്തരം മുടക്കങ്ങളിൽ നിന്നുമായിരുന്നു എന്ന് ഇന്നോർക്കുമ്പോൾ അന്നത്തെ കുട്ടിത്ത്വത്തെ ഓർത്ത് ഉൾചിരി കൊള്ളാറുണ്ട്. എന്നാൽ ഓഫീസിൽ നിന്നും നേരിട്ടുള്ള ആ പോക്ക് ഒരു ദിനചര്യയായി വർഷങ്ങളോളം നീണ്ടു നിന്നിരുന്ന ആ കാലം ഇന്നു ഓർമ്മയിൽ മാത്രം. വൈകുന്നേരമാവാനുള്ള കാത്തിരുപ്പ് ഒരു ടെന്നീസ് ഭ്രമം മാത്രമായിരുന്നോ? ആയിരുന്നില...
“അമലയാള” സദസ്സിനു വന്ദനം!
എവിടെയോ ഒരമ്മയുടെ മകനായി അയാൾ ജനിച്ചു. വളർച്ചയിൽ അയാൾ അറിഞ്ഞു, തനിക്കൊപ്പം തന്നിൽ തന്റെ മാതൃഭാഷ ജനിച്ചു. എന്നാൽ തന്റെ ഭാഷ ആദ്യവർഷം മൌനിയായിരുന്നു. അമ്മയുടെ ചുടേറ്റ് അമ്മിഞ്ഞപ്പാൽ നുണയുന്ന തന്റെ പിഞ്ചു ചുണ്ടുകൾ ഉച്ചരിച്ച അർത്ഥമുള്ള ആദ്യവാക്ക് “അമ്മ” എന്നായിരുന്നു എന്നും അത് തന്റെ മാതൃഭാഷ ആയിരുന്നു എന്നും അയാൾ അറിഞ്ഞു! ഭാഷയോടുള്ള ബാല്യകാലപ്രണയം വളർച്ചക്കൊപ്പം ഒരു പ്രാണവായുവിനോടൊപ്പം അയാൾക്കൊരു കൂട്ടാളിയായി. വീടുവിട്ടിറങ്ങി ആകാശം കണ്ടപ്പോഴും, തെന്നൽ തൊട്ട...
മൗനം സമ്മതം
പലപ്പോഴും ചിന്തിച്ചിരുന്നിട്ടുണ്ട്, ആരാണ് ഈ “മൗനം സമ്മതം” എന്ന പഴമൊഴി കണ്ടു പിടിച്ചതെന്ന്. വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കുന്ന ഒരു “മൊഴി”. പലപ്പോഴും സ്വന്തം ഇഷ്ടം തുറന്നു പറയാൻ ധൈര്യമില്ലാത്ത ഒരു പാവം ആത്മാവിന്റെ നെഞ്ചിടിപ്പാണ് ഈ മൊഴിയുടെ പിന്നാം പുറം. അതോർക്കുമ്പോൾ വേദനിക്കാറുണ്ട്. തന്നിഷ്ടങ്ങൾക്കായോ, നിർബന്ധങ്ങൾക്കായോ, കാണാമറയത്തിരിക്കുന്ന ഒരു വഞ്ചനയുടെ മുഖംമൂടിയായോ അല്ലെങ്കിൽ ഭയവിഹ്വനങ്ങളുടെ പ്രേരണയാൽ മിണ്ടാപ്രാണിയായിപ്പോയ മൗനനൊമ്പരത്തിന്റെ ശാപമോക്ഷം കിട്ടാത്ത ഒരു “വാമൊ...
ഞാൻ കണ്ട മറ്റൊരു ലോകം
ശൈത്യകാലത്തിന്റെ ആധിക്യം കുറഞ്ഞു വരുന്നു എന്നത് മുറ്റത്തെ ചെടികളിൽ ഉണരുന്ന നറുകതിരുകൾ ഓർമ്മപ്പെടുത്തി തുടങ്ങിയിരിക്കുന്നു. മാസങ്ങൾ രണ്ട് മൂന്നായിക്കാണും ഉമ്മറത്തെ തുറന്ന പോർച്ചിൽ ഉള്ള ചാരുകസേരയിൽ ചെന്നിരുന്നിട്ട്. ശരീരം കോച്ചുന്ന ശിശിരം അതിന് വിഘ്നമായിരുന്നു ഈ വാരാന്ത്യം വരെ. ഋതുമാറ്റത്തിന് സമയമാഗമനമായി. കാരണം, സൂര്യോദയത്തിൽ വീശിയ മാരുതനിൽ നിമഗ്നയായ നേർമ്മയേറിയ ചൂട് വസന്തത്തിന്റെ ആഗമനം അറിയിക്കുന്നുണ്ടായിരുന്നു. ഉണങ്ങിയ ഇലകൾ എല്ലാം കൊഴിഞ്ഞ ...
“എന്റെ അച്ഛൻ അറിയുവാനായ്….. സ്വന്തം ഉണ്ണി...
ഇക്കഥ തുടങ്ങുന്നത് വിദേശത്ത് ഏതോ ഒരു രാജ്യത്ത്. വേനൽ കഴിഞ്ഞ് ശീതകാലത്തിന്റെ തുടക്കം. പ്രഭാത സമയം മഞ്ഞുതുള്ളികൾ കൊണ്ട് മുറ്റത്തെ പുൽമേടയെ മുത്തണിയിക്കാൻ വേണ്ടുന്നതിലേറെ നീരാവിയടങ്ങിയ അന്തരീക്ഷം. മേനോന്റെ മുഖഭാവം കണ്ടാൽ അറിയാം, അത്തരത്തിൽ മഞ്ഞുതുള്ളികൾ പുതച്ചു നിൽക്കുന്ന കാഴ്ച അത്ര ഇഷ്ടപ്പെട്ടിട്ടില്ലയെന്ന്. കാരണം, ശനിയാഴ്ചകൾ മുൻവശവും, പുറകുവശവും ഉള്ള പുല്ലുവെട്ടി പുൽമേടകൾ മോടി പിടിപ്പിക്കുക, പച്ച പരവതാനി പോലെ നീണ്ടു നിവർന്നു കിടക്കുന്ന ആ പുൽമേട കണ്ടാനന്ദിക്കുക എന്നത് മേനോനെ സംബന്ധിച...
സ്നേഹമുഖങ്ങൾ മറയാതെ
ബൗദ്ധികശക്തിയുടെ ഇരിപ്പിടം തലച്ചോറെന്നും, തലച്ചോറിന്റെ കണ്ണാടിയാണ് നമ്മുടെ നയനങ്ങളെന്നും, മനസ്സിന്റെ ചാഞ്ചല്ല്യാവസ്ഥയെ മസ്തിഷ്കം നയനങ്ങളിലൂടെ കാട്ടുന്ന തീർത്ഥമാത്രയാണ് കണ്ണീരെന്നും ആദ്യമെഴുതിയ മുനിമാർ, ഒന്നു കൂടി എഴുതിച്ചേർത്തു. ആ പറഞ്ഞ മനസ്സിനുമുണ്ടൊരു കണ്ണാടി. മനസ്സിന്റെ കണ്ണാടിയാണ് ഉൾക്കണ്ണുകളെന്നും ഉൾക്കണ്ണിലൂടെ ഒഴുകുന്ന നിവേദ്യമാണ് സ്നേഹമെന്നും മുനിമാരുടെ എഴുത്തോലകളിൽ പകർത്തി. എന്നാൽ ആ ലിഖിതങ്ങളിൽ മാഞ്ഞുപോയ രണ്ടുത്തരങ്ങളുടെ ചോദ്യങ്ങൾ ഇന്നും മായാതെ നിൽക്കുന്നു.
എന്...
തിരുമധുരം
ഓർക്കുന്നവനിന്നും പിന്നിട്ട ബാല്യകാലം
ഓർക്കുന്നവനുടെ കുസൃതിയും കസർത്തും
ഓർമയുണ്ടിന്നും അക്കാല ചാപല്യങ്ങൾ
ഓർമിക്കുമിന്നുമന്നത്തെ കുട്ടിക്കുറുമ്പുകൾ
നാമം ചൊല്ലിച്ചൊല്ലി മനനം കൊണ്ടപോൽ
ഉറക്കം തൂങ്ങി മൂക്കും കുത്തി വീണ വീഴ്ചകൾ
ഉറക്കം നടിച്ചവൻ ഊണുമേശമേൽ ചെരിയും
അമ്മ മാറിലേറ്റിക്കൊണ്ടു പോയുറക്കുവാൻ
കട്ടിലിലൊരു ഭാഗത്തായ് കിടത്തുമമ്മയവനെ
ഉറക്കത്തിലവനറിയാതെ മദ്ധ്യസ്ഥാനിയായിടും
അമ്മയുടെ മാറിലെ ചൂടേറ്റുറങ്ങാൻ കൊതിച്ചവൻ
അച്ഛനമ്മ കുശലമൊരു താരാട്ടായ് നിനച്ചവ...