ഹരിയാനന്ദകുമാർ
കരിനീലിയാട്ടം
‘അഴകുളള മക്കളെ നിങ്ങളെവടെയ്‌ക്കാ പോണത്’ മലങ്കുറത്തി ചോദിച്ചു‘ പുരാവൃത്തംഃ ഉദിപ്പനത്തപ്പന്റെ സൃഷ്‌ടികളാണ് മലവായിയും കരിനീലിയും. കുറെക്കാലം ഊരുംപേരും ഇല്ലാതെ അലഞ്ഞ് നടന്ന് മടുത്ത ഇവർ ഉദിപ്പനത്തപ്പനെ ചെന്നുകണ്ട് പേരുംപൊറുപ്പും നൽകി അനുഗ്രഹിക്കണം എന്നു പറഞ്ഞു. ഉദിപ്പനത്തപ്പൻ ചെവിക്കൊണ്ടില്ല. അവർ തിരുമുല്ലയ്‌ക്കൽ പരദേവതയെ ശരണം പ്രാപിച്ചു. പരദേവത ഉദിപ്പനത്തപ്പന്റെ ആയിരം കതിര് പിടിച്ചെടുത്തു. ഉദിമാനത്ത് ഉദയവും അസ്തമയവും സമയത്ത് ഉണ്ടായില്ല. കാരണം തേടി ഉദിപ്പനത്തപ്പൻ തിരുമുല്ലയ്‌ക്കൽ ചെന...