Home Authors Posts by ഹരിശങ്കർ കലവൂർ

ഹരിശങ്കർ കലവൂർ

1 POSTS 0 COMMENTS

അത്യുൽപ്പാദനശേഷിയുള്ള പ്രണയം

രാത്രി പെട്ടെന്ന് പെയ്ത മഴയിൽ നിന്ന് രക്ഷപെടാനാണ് അയാൾ ഷട്ടർ ഇട്ട് അടച്ച കടയുടെ തിണ്ണയിൽ കയറി നിന്നത്. സമയം എട്ടു മണി കഴിഞ്ഞു. മഴ കാരണം മിക്ക കടകളും നേരത്തെ അടച്ചു. റോഡ്‌ ഇരുട്ടിൽ മൂടി കിടക്കുന്നു. ഇടയ്ക്ക് മെല്ലെ വരുന്ന വാഹനങ്ങളുടെ സ്വർണ്ണ നിറമുള്ള വെളിച്ചം മഴത്തുള്ളികളെ കാട്ടിക്കൊണ്ട് നീങ്ങിപ്പോകുന്നു. മഴ അല്പ്പം കുറഞ്ഞപ്പോൾ അയാൾ കർച്ചീഫ് എടുത്ത് തലയിൽ കെട്ടി വേഗം നടന്ന് തുടങ്ങി. പെട്ടെന്നാണ് റോഡരികിലായി ഒരു തിളങ്ങുന്ന വസ്തു കണ്ടത്. അത് റിംഗ് ചെയ്യുന്ന ഒരു മൊബൈൽ ഫോണായിരുന്നു. അയാള്‍ അതെടുത്...

തീർച്ചയായും വായിക്കുക