ഹരിശങ്കർ കർത്ത
ബുഷ്-കരുണാവാരിധി
ബുഷ് മഹാനായ മനുഷ്യസ്‌നേഹിയാണ്! അദ്ദേഹം ചെയ്‌തുകൂട്ടിയ സത്‌കർമ്മങ്ങളുടെ ഫലം സ്വർഗ്ഗത്തിൽ ചെന്നാൽ അനുഭവിക്കാൻ സമയം കിട്ടില്ലല്ലോ, ഒടയതമ്പുരാൻ കുറച്ച് കഷ്‌ടപ്പെടും. ലോകം പാപികൾ എന്ന വർഗ്ഗത്താലും രോഗം, ദാരിദ്ര്യം തുടങ്ങിയവയാലും നരകതുല്യമാണ്. ഒരു നരകവാരിധിയിൽ എത്രപേരാണ് നരകിച്ച് ജീവിക്കുന്നത്, മരിക്കുന്നത്. അവരെ ആ അനന്തസാഗരത്തിൽനിന്ന് കരകയറ്റിയില്ലേ? അതിനുളള ഭാഗ്യം ലഭിച്ചത് ഇറാഖികൾക്കും കാബൂളിവാലകൾക്കും മാത്രമെന്ന ദുഃഖം എല്ലാ ജനവിഭാഗങ്ങൾക്കുമുണ്ട്. “എന്റെ നമ്പർ വറും” എന്നുപറഞ്ഞ് ആശ്വസിക്...