ഹരിശങ്കർ കലവൂർ
സമാധാന പ്രാവ്
ഉത്തര കൊറിയ ബോംബിടുമോ ചേട്ടാ?" ചായക്കടയിൽ പത്രവും വായിച്ചിരുന്ന കുമാരൻ വ്യാകുലതയോടെ ചോദിച്ചു.
"അമേരിക്കയെ വീണ്ടും ലോക പോലീസാക്കാൻ നടക്കുകയല്ലേ ആ ട്രംപ്.. അങ്ങേര് വെറുതെ നോക്കിനിൽക്കില്ല!"
"ഇങ്ങനെ പോയാൽ ലോകസമാധാനം എന്താകും?" ദു:ഖത്തോടെ ചിന്തിച്ച് കുമാരൻ താടിയ്ക്ക് കൈയും കൊടുത്തിരുന്നു.
അപ്പോൾ കുമാരന്റെ മകൻ അങ്ങോട്ട് ഓടിവന്നിട്ട് പറഞ്ഞു,
"അച്ഛാ, നമ്മുടെ അതിരിൽ ഉള്ള വേലി അയൽക്കാരൻ ദിവാകരൻ ചേട്ടൻ കേറ്റി കെട്ടി. അവിടെ വഴക്ക് നടക്കുകയാ.. വാ..."
അത് കേട്ടതോടെ കുമാരൻ തോളിൽ കിടന്ന തോർത്തെടുത്ത് ...
‘അത്യുൽപ്പാദനശേഷിയുള്ള പ്രണയം’
രാത്രി പെട്ടെന്ന് പെയ്ത മഴയിൽ നിന്ന് രക്ഷപെടാനാണ് അയാൾ ഷട്ടർ ഇട്ട് അടച്ച കടയുടെ തിണ്ണയിൽ കയറി നിന്നത്. സമയം എട്ടു മണി കഴിഞ്ഞു. മഴ കാരണം മിക്ക കടകളും നേരത്തെ അടച്ചു. റോഡ് ഇരുട്ടിൽ മൂടി കിടക്കുന്നു. ഇടയ്ക്ക് മെല്ലെ വരുന്ന വാഹനങ്ങളുടെ സ്വർണ്ണ നിറമുള്ള വെളിച്ചം മഴത്തുള്ളികളെ കാട്ടിക്കൊണ്ട് നീങ്ങിപ്പോകുന്നു. മഴ അല്പ്പം കുറഞ്ഞപ്പോൾ അയാൾ കർച്ചീഫ് എടുത്ത് തലയിൽ കെട്ടി വേഗം നടന്ന് തുടങ്ങി. പെട്ടെന്നാണ് റോഡരികിലായി ഒരു തിളങ്ങുന്ന വസ്തു കണ്ടത്. അത് റിംഗ് ചെയ്യുന്ന ഒരു മൊബൈൽ ഫോണായിരുന്നു. അയാള്‍ അതെടുത...
കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍ Generated from archived content: cartoon1_sep27_11.html Author: harisankar_kalavoor
കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍ Generated from archived content: cartoon2_sep20_11.html Author: harisankar_kalavoor
നാണിത്തള്ള ലൈനിലുണ്ട്
നാണിത്തള്ള ലൈനിലുണ്ടെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് പുച്‌ഛം തോന്നുന്നുണ്ടാകും. ഒരു തള്ളയെ ആർക്ക് ലൈനിൽ വേണമെന്ന് നിങ്ങൾ അവജ്ഞയോടെ ചോദിക്കും. പക്ഷെ നാണിത്തള്ള ലൈനിൽ കിട്ടാൻ ഇന്ന് കേരളത്തിലെ ചെത്ത് കോളേജ് കുമാരന്മാർ ക്യൂ നിൽക്കുന്നു. എന്താ വിശ്വാസം വരുന്നില്ലേ? എങ്കിൽ വാ നമുക്ക് നാണിത്തള്ളയെ വിശദമായി പരിചയപ്പെടാം നാണിത്തള്ളയെ നേരിട്ട് പരിചയപ്പെടണമെങ്കിൽ മാക്കാൻകുന്ന് ഗ്രാമത്തിൽ നിന്ന് കിഴക്കോട്ട് കിടക്കുന്ന ഇടവഴിയിലുടെ കുറേ ദൂരം നടക്കണം. അവിടെ ഒരിടത്തരം കുടിലിന് മുന്നിലെ വരാന്തയിൽ നാണി...
ചക്രങ്ങൾ
ചക്രമൽപ്പം കൂടിപ്പോയതിനാൽ ചക്രമില്ലാതെ പറ്റില്ലയെന്നായി രണ്ട് ചക്രം കൈയിലുള്ളവൻ രണ്ട് ചക്രവാഹനം വാങ്ങുന്നു നാല് ചക്രം കൈയിലുള്ളവൻ നാല് ചക്രവാഹനം വാങ്ങുന്നു. ചക്രമൽപ്പം കുറവുള്ളമർത്ത്യൻ ആറ് ചക്രശകടത്തിൽ ചരിക്കുന്നു. ചക്രം പോൽ ചലിക്കുന്ന ഭൂമിയിൽ ചക്രത്തിൽ ചരിക്കുന്നു മാനുഷൻ ചക്രങ്ങൾ പെരുകുന്ന നേരത്തോ നിരത്തുകൾനേർത്തു വരുന്നു നിത്യം ചക്രത്തിനടിയിൽപ്പെട്ട് ചതയാതെ ചക്രശ്വാസം വലിക്കുന്നു മർത്യൻ നിരത്തിൻ വീതികൂട്ടാതെ ഭരണചക്രം ചലിക്കുന്നതെങ്ങനെ? രാശിചക്രം ചലിപ്പിക്കും ജോത്സ്യനും ഇന്ത ചോദ്യത്തിനുത...