ഹാരിസ് നെൻമേനി
പൗരധർമ്മം
തിരഞ്ഞെടുപ്പ് ഇന്നാണ്. നാടും നഗരവുമൊക്കെ അതിന്റെ ജ്വരങ്ങളിലാണ്. ബഹുവർണ്ണക്കൊടികളും തോരണങ്ങളും എടുപ്പുകളോളം പോരുന്ന ഫ്ലക്‌സ് ബോർഡുകളുമൊക്കെച്ചേർന്ന് ഉൽസവത്തിന്റെ ഓളമാണ് എങ്ങും. അൽപ്പസമയത്തിനകം പോളിംഗ് ആരംഭിക്കുകയായി. പാർട്ടിയുടെ പോളിംഗ് ഏജന്റ് കൂടിയായ എനിക്ക് അതിനകം ബൂത്തിലെത്തേണ്ടിയിരുന്നു. പോവാനുളള ഒരുക്കങ്ങൾ തിടുക്കത്തിൽ നടത്തുന്നതിനിടെ അമ്മ കൊണ്ടുവച്ച ചായ ഞാൻ സൗകര്യപൂർവ്വം അവഗണിച്ചു. കഞ്ഞിമുക്കി ബലപ്പെടുത്തിയ കുപ്പായത്തിനകത്തേക്ക് തിരക്കിട്ട് തിരുകിക്കടക്കുന്നതിനിടയിൽ റേഡിയ...
കുടുംബശ്രീ
നാട്ടുവഴികളിലൂടെ കാറ്റുവേഗത്തിൽ സ്‌കൂട്ടറോടിച്ച് പോകുന്ന മദാമ്മ പൊന്നാങ്കണ്ണിക്കാർക്കിപ്പോൾ കൗതുകമുള്ള കാഴ്‌ചയേ അല്ല. അവളുടെ പിറകിൽ അന്നാട്ടുകാരനായ ഒരു ചെറുപ്പക്കാരനിരിക്കുന്നുണ്ടെങ്കിൽ പോലും. എതിരേവരുന്നവർക്കെല്ലാം പൂവിതറിയിടുംപോലൊരു ചിരി സമ്മാനിച്ച് കടന്നുപോകുന്ന അവളുടെപേര് നതാഷി യുവാൻ മൗറിമോ. സോവിയറ്റ് അനന്തര റഷ്യയിലെ പീറ്റേഴ്‌സ്‌ബർഗ് പ്രവിശ്യക്കാരി. ദില്ലി നെഹ്‌റു സർവ്വകലാശാലയിലെ ഗവേഷകയായ അവൾ കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിലുണ്ട്. കുടുംബശ്രീ കാലഘട്ടകേരളത...