ഹാരിസ് നെൻമേനി
കുടുംബശ്രീ
നാട്ടുവഴികളിലൂടെ കാറ്റുവേഗത്തിൽ സ്‌കൂട്ടറോടിച്ച് പോകുന്ന മദാമ്മ പൊന്നാങ്കണ്ണിക്കാർക്കിപ്പോൾ കൗതുകമുള്ള കാഴ്‌ചയേ അല്ല. അവളുടെ പിറകിൽ അന്നാട്ടുകാരനായ ഒരു ചെറുപ്പക്കാരനിരിക്കുന്നുണ്ടെങ്കിൽ പോലും. എതിരേവരുന്നവർക്കെല്ലാം പൂവിതറിയിടുംപോലൊരു ചിരി സമ്മാനിച്ച് കടന്നുപോകുന്ന അവളുടെപേര് നതാഷി യുവാൻ മൗറിമോ. സോവിയറ്റ് അനന്തര റഷ്യയിലെ പീറ്റേഴ്‌സ്‌ബർഗ് പ്രവിശ്യക്കാരി. ദില്ലി നെഹ്‌റു സർവ്വകലാശാലയിലെ ഗവേഷകയായ അവൾ കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിലുണ്ട്. കുടുംബശ്രീ കാലഘട്ടകേരളത...