ഹാരിസ്
സംസം ഒഴുകുകയാണ്…..
(ഉള്ളുരുകി പശ്ചാത്തപിക്കുന്ന ഒരു ഹാജിയുടെ മനസ്സിലൂടെ.....) ലബ്ബെയ്‌ക്കുള്ളാഹുമ്മ ലബ്ബെയ്‌ക്ക്.... (അള്ളാഹുവേ നിന്റെ വിളിക്ക് ഞാൻ വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു....) നീരിനായ് ചങ്ക് വറ്റുന്നു ഞരമ്പുകൾ ചുരുങ്ങുന്നു ഉറ്റുന്ന കണ്ണുനീരും ഉരുകുന്ന വിയർപ്പിൻ കണങ്ങളും...! എന്നെ ഓർമപ്പെടുത്തുന്ന ബലിയുടെ മുരളലും അലറുന്ന മുറവിളികളും ഞാൻ മറന്നുപോയ ഏഴിടം ചുറ്റി മുത്തം നല്‌കേണ്ട ‘കറുത്ത കല്ല്’ മോന്തിക്കുടിക്കേണ്ട മണൽ തരിയിലെ നീരുറവയും....! മുൻപൊരിക്കൽ; ദൈവ കല്‌പനക്കൊപ്പം വലയം വെക്കുന്ന പറവകളും ഇളം ...