ഹരികുമാർ. എൻ
പടയണിയിലെ കോലമെഴുത്ത്
അനുഷ്‌ഠാനകലകളിൽ പാരമ്പര്യവും വേഷസൗന്ദര്യവും തികഞ്ഞ ഒന്നാണ് പടയണി. കാവുകളിൽ നിശ്ചിതകാലത്തിൽ നിശ്ചിതസമുദായത്തിൽപ്പെട്ട അടിയാൻമാരുടെ ആത്‌മാർത്ഥമായ പങ്കാളിത്തത്തോടുകൂടി ചിട്ടപ്പെടുത്തിയെടുത്ത ഒരനുഷ്‌ഠാനം. പരിഷ്‌കാരം കത്തിനിൽക്കുന്ന ഇക്കാലത്തുപോലും കാവിലും അമ്പലമുറ്റങ്ങളിലും കെട്ടിയാടി ഉറഞ്ഞുതുളളുന്ന രൂക്ഷമൂർത്തിയായ കോലത്തിനുമുന്നിൽ ഭയഭക്തിയോടെ തങ്ങളുടെ വരുംകാലസൗഭാഗ്യത്തിന് കൈനീട്ടിതൊഴുതുനിൽക്കുന്ന പച്ചപ്പരിഷ്‌കാരികളെ നാട്ടിൻപുറത്ത് കാണാൻകഴിയും. ദേവതാരൂപം ധരിച്ച് നടത്തുന്ന നൃത്തവും വായ്‌ത്താ...