ഹരിജിത്ത് എച്ച്
കൊഞ്ചൽ
കിളിമൊഴിയീണത്തിൽ
നീയൊഴുകുമീ കടവിൽ
ഒരു കഥ ചൊല്ലിടാം
പുതു മഴ നിറവിൽ.
അനുരാഗലോലയാം വനവല്ലി നീ
അനുരൂപനാമെന്നിലലിയുന്ന നീ.
അറിയാ , കരയിൽ
കറുമിഴിയഴകിൽ
അലയാതൊഴുകും
നിൻ മനസ്സഴകിൽ
അഴകായി പൊഴിയാൻ
പുതു മഴയായി ഞാൻ
പെയ്തിറങ്ങി നിന്നിൽ
നിൻ ചന്ദനപ്പൊട്ടിൽ.
'നീയിന്നൊഴുകുന്ന രാഗത്തിനാൽ
നിൻനാത്മാവിലുണരുമനുകമ്പയും'.
പ്രണയം മഴയായി പൊഴിഞ്ഞൂ നിന്നിൽ
പ്രളയം! മനമേയറിയാതെ ഞാനും
പെയ്തു മഴയധികം മനമറിയാതെ നിന്നിൽ
നിൻ ചന്ദനപ്പൊട്ട് ചിതറിയൊലിച്ചു.
നാമ്മിന്നിണങ്ങാത്ത വർണ്ണങ്ങൾ...
സൂതൻ
പായുന്നൊരീരഥമതിലൊരമ്പു-
കുലച്ചൊരു വില്ലുമായി-
യോടുന്നൊരീ പ്രാണനിൽ കുറി-
കൊള്ളിച്ചീടുമോ ഭവാൻ?
"പിന്നാലെ പായുന്ന രഥത്തിൻ
മൂർത്തി തൻനമ്പാലെ തന്നെ വീഴ്ത്തണേ!
നിൻ മൊഴിയാൽ തന്നെ വീണു പോകുമീ- ഹൃദയവും ; പിന്നെന്തിനീ കാഹളം ഭവാ!"
ഇണക്കമ്മില്ലീ വീഥിക്ക് രഥത്തിനോടും,
നീരസം നീ കാട്ടുമെങ്കിലും,
വിശ്വപ്രപഞ്ചത്തിലെവിടെയുണ്ടെന്റെ
കുതിരപോൽ വേഗമാർന്നവ!
തൊട്ടുതൊട്ടില്ലെന്നമട്ടില്ലെത്തുന്നതും
വിളികേൾക്കയായ്, കഷ്ടം!
അരുതീബിതപോവനഭൂമിയിൽ വസിക്കു-
മൊരാശ്രമമൃഗമതിനുമുണ്ടൊരു ജീവിതം.
നിലത്തുനില്ക...
വിഷു
ആരുനീ മൂഢനോ തീഗോളമേ
പകലെന്റെയീ നിദ്ര മുടക്കാൻ?
നിന്റെ കിരണങ്ങളിന്നെന്തു കഠിനം!
നിന്റെ മാർഗ്ഗത്തിനിന്നെന്തു ചലനം!
ശയനം മുടക്കുവാൻ ഗമിക്കുന്നനിന്റെ-
ഉദയം മുടക്കുന്ന രാക്ഷസനാണു ഞാൻ.
സ്ഫുട മായൊരു പുലരിയിലെന്റെയീ
കിരണങ്ങൾ വന്നതാ ജാലകവഴിയെ!
മന്ദ മാരുതനങ്ങയെ പാടീയുറക്കിടും
കൃപയോടെനിക്കിന്നു മാപ്പ് നൾകൂ!.
ഭൂലോകമത്രയും വാഴുകയാണെന്റെ-
കിരണങ്ങളേറ്റുക്കൊണ്ടെന്നുമെന്നും.
പാടീയുറക്കുവാനെന്ത്; പൈതലോ?
അപഹസിക്കുന്നുവോ തീഗോളമേ!
യീദിക്കിലിനിനിനക്കുദയമ്മില്ലായാജ്ഞ...
അതിജീവനം
മണ്ണിലും ചൂട്, വിണ്ണിലും ചൂട്
മണ്ണായിടും മനസ്സിലും ചൂട്.
വീശുന്ന കാറ്റിലും ചൂട്,
വിശക്കുന്ന വയറിലെരിയുന്ന ചൂട്.
കത്തിയമരുന്നു, കാടിലും ചൂട്
കാട്ടുതീയുടെ കരളിലെരിയുന്ന ചൂട്.
മണ്ണിലെ കല്ലിനും ചൂട്,
പൊട്ടിമുളയ്ക്കുന്ന പുല്ലിലും ചൂട്.
വറ്റിവരണ്ടൊരു നാവിനും ചൂട്
വറ്റിവരണ്ടപുഴ മണ്ണിനും ചൂട്.
വാടീയണഞ്ഞിലമരത്തിനും ചൂട്
വാടിപഴുത്തഫലമരത്തിലും ചൂട്
കൂടുവിട്ടൊഴിയാത്ത കിളികളെ ചൂട്
കാടുവിട്ടൊഴിയുന്ന മൃഗങ്ങളെ ചൂട്.
ആഴങ്...
മഹാനിദ്ര
ഇന്നെന്റെയരികിലായെത്തുന്ന-
കാറ്റിലുമുണ്ടൊരു മരണ നാദം.
വിധി ചൊല്ലിടുന്നെനരുകിൽ നിന്നാരോ?
'ചിറകടിച്ചകലുന്ന പറവയാകാൻ'.
ഉടലോടിനിയാത്ര സാധ്യമല്ലുടൽ
മണ്ണിനെ സ്നേഹിച്ചൊഴിഞ്ഞുമില്ല.
മണ്ണായിടുമുടൽ ഭൂലോകധാനമായി,
വിൺതാരകൾ തേടി യാത്ര തുടങ്ങിടാം.
'ആരൊരാളെന്റെയീ കൈപിടിച്ചോടിടുന്നു
ആ മേഘ പാളികളിളക്കി ദൂരെ, ദൂരെ!'
ഭൂമിയും സൂര്യനും ഗ്രഹങ്ങൾക്കുമപ്പുറം
കൂരിരുട്ടിന്റെ തിരശ്ശീല മാറ്റവെ,
ആരോ പണിതൊരു ചില്ലുകണ്ണാടിമ...
കാവ്യദേവത
ഹാ ! സുന്ദരമതിശയമൊരു
പൂ മൊട്ട് പോലെ നീ !
വനകന്യകൾ കോർത്തൊരു-
പുഷ്പമാലയിൽ , നിന്നടർ-
ന്നൊഴുകിയെന്നിലണഞ്ഞവളെ !
തളിരിലകൾ വിടരുമൊരു വള്ളിയിൽ
പൂത്തൊരു പുഷ്പമായ് ,
സ്നേഹിച്ചു ഞാൻ നിന്നെയും.
പരിമളം വിതറുന്ന പൂമുല്ല പോലെന്റെ
ഹൃദയാന്തരങ്ങളിൽ നിറഞ്ഞു നീയും.
നിലാവിന്റെ ശോഭയിലലയുന്ന
പേടമാൻ മിഴിയുമായുപമിക്കാ-
നൊരുമടിയുമില്ലെന്റെ കാവ്യ ഗീതേ!
തളിരിലകൾ നുകരുമൊരു
പുഴുവായിരുന്ന മനസ്സെ , രൂപാ-
ന്തരങ്ങളാലൊരു പീഡ
നൽകാത്ത ശലഭമാക്കീടുന്ന-
കാവ്യ ഹൃദയമാകുന്ന ദേവീ..
നിനക്കെന്റെ വന്ദനം....
ആശ
തരു നിറയെ കനി വളർന്നൊന്നടർ-
ന്നെങ്കിലെന്നാശിച്ചു പോയി ഞാൻ.
ആശവറ്റാതാശിച്ചീടുന്നതെന്തുമിനി-
തെല്ലതിനോടാശയടങ്ങാതടുക്കയില്ല.
കാക്കുന്നു മഴയൊന്നു തഴുകുവാനാ-
ശയോടുലയുന്ന മാവുകൾ.
പൂക്കുന്ന പൂക്കളോ കൊഴിഞ്ഞിടും-
കാലമേ തെറ്റിച്ചിതറി നീ പെയ്തിടല്ലെ!
മഴവന്നു തഴുകുന്ന ദലമർമ്മരങ്ങളെ
കാതോർത്തിരുന്നു ഞാനുറങ്ങിയല്ലോ!
ആമരം പൂത്തിതാ പൂക്കൾ വന്നൂ-
മാദ്യമോഹിച്ച മഴകളോ പിറകെ വന്നു.
ആശയില്ലാത്തൊരുടലു പോലാ-
കന്നിമലരുകളടർന്...
പുതിയ യക്ഷി
മുല്ലപ്പൂമണമൊഴുകുമാ മെത്തയിൽ,
പൂമണമേറ്റു ഞാൻ കിടന്നുറങ്ങി.
ഇന്നലെ ഞാനൊരരളി മുറിച്ചതും
സ്വപ്നമായി വന്നെന്റെ മുന്നിൽ നിന്നു.
മവിടൊരു സുന്ദരി പുഞ്ചിരി വിതറി-
യരളിപ്പൂ മാലകൾ ചൂടി നിന്നു.
"എവിടെയരളീ പൂമരങ്ങൾ, ചൊല്ലെ-
വിടെയാരക്ത പുഷ്പങ്ങൾ.
പൂജയ്ക്ക് പൂനുള്ളാൻ വന്നതാണെ-
ചുവചുവാ ചെമക്കുന്ന പൂക്കൾ വേണം."
സന്ധ്യയൊരുങ്ങുന്നു കുങ്കുമം വിതറുന്നു
ചന്ദ്രക്കല ദൂരെ തെളിഞ്ഞു വന്നെ!
പാരിജാതപൂക്കൾ പൂത്ത പോലെ
പാലപ്പൂ...
ആമ്പൽ
പുഷ്പ കിരീടം ചൂടി നില്ക്കും
പൂങ്കുല പോലൊരു പൂക്കാലം.
മൊട്ടിടും വല്ലികൾ, പൂത്തുലഞ്ഞെ-
പുതു, പുഷ്പ വസന്ത തിരി തെളിഞ്ഞെ.
പൂവിതളടർത്തൊരു പൂക്കളമൊരുക്കുവാൻ
ശലഭം ചാരുതയായിടുമ്പോൾ
ലഹരിപിടിച്ചൊരു ഉന്മാദത്താൽ
കരിവണ്ടുകളിന്നലയുമ്പോൾ
പൂവിതൾ വിടരുമീ പൂങ്കാവനത്തിലെ
പൗർണമി നിശയിൽ നീ വിടർന്നിടുമോ?
ചന്ദ്രികപ്പൊയ്കയിൽ കതിരിലചൂടിയ
പൂങ്കാവനത്തിലെ ഓമനയായി..
നീലിമ പൂണ്ടൊരുടലുമായി നിന്ന നീ
വിടർന്നതും നിർമ്മല പുഷ്പമായോ?
പു...
പൂക്കളം
ഒരു പുഷ്പം കൊണ്ടൊരീ മുറ്റത്തെ
പൂക്കളമൊരുക്കിയ പൊൻകിടാവേ.
ഒരത്ത പുലരി പുലർന്നോ, നീ-
പൂക്കളമൊരുക്കാൻ മറന്നീലല്ലോ.
ഒരു പുഷ്പം കൊണ്ടിന്നൊരത്തം പിറന്നീടും,
തിരുവോണനാളെ നീ വരില്ലെ?
പൂക്കളുണ്ടോ നാളെ പൂക്കളമൊരുക്കുവാൻ
ഒരു പുഷ്പമല്ലിനി പൂക്കളങ്ങൾ.
'തിരയാം ഞാനിനീ, പുഷ്പ തൊടികളിൽ
വിടാരാതൊരുമൊട്ടും വാടിടല്ലെ'.
പൊൻകിടാവേയെന്റെ പെൺകിടാവേ
നിന്റെ സ്വപ്നങ്ങളിന്നൊരു പൊന്നോണമോ?
പൂ പൂത്തതും നിന്റെ സ്വപ്നങ്ങളും
പൂക്കളൊരുങ്ങു...