ഹരിദാസ് കൊടകര
ക്വാറി എഞ്ചുവടികൾ
'പണിപാളി'യെന്നി-
താരോ പതുക്കെ
അറിവെച്ച വെള്ളം
പതഞ്ഞുച്ച പൊന്തും-
പെരുക്കം പിടഞ്ഞു
ഒരു കല്ലിലൂന്നി
ഇരു കല്ലടർന്നു.
തുടർകല്ലുകൾക്കായി
അടർക്കല്ലു തീർത്തു.
മടയിടം മണ്ണിൽ
മരിച്ചോരു വേരുകൾ
ചെമ്മരം താന്നി
ഭൂതൻ ചുരക്കള്ളി
പ്രവചനപ്പാലകൾ
ഉറങ്ങീല്ല രാവുകൾ
മുന്നിലും പിന്നിലും
കെട്ടുപൊട്ടിച്ചിതറും
നദനം മഹാനദി
ജടപിടിച്ചിടവഴി.
ഇടതിങ്ങി വേവുന്നമർഷം
കാന്തഭജനങ്ങൾ
കീഴ്‌മേൽ മറിക്കുന്നു
മഴമാവ് മലക്കണ്ണിൽ
പുഴക്കീറുകൾ പത.
വീട്ടുവഴികളിൽ മഞ്ഞു
മായുന്ന അക്ഷ
രേഖാംശ വിഭ്രമം
...
സുഗതം ക്ഷമ
(സുഗതകുമാരിയുമായി ബന്ധപ്പെട്ട വാഴുവേലിൽ തറവാട്ടുകാവ് വെട്ടിനശിപ്പിച്ചതിൽ ഖേദം)
അകന്നുപോയിതെന്നക്ഷരമെങ്കിലുംഅരുതരുതെന്നോതുന്ന കേട്ടുവോഅടുത്തിരുന്നിതന്നമൂട്ടേണ്ടുന്നവൻവിളിച്ചിതോ ദക്ഷനിന്ദാവചസ്സിനെഇടങ്കയ്യാൽ വായ്ത്തലം പൊത്തിയുംവലങ്കൈ ഇടതുപാർശ്വം ചേർത്തിടുംപഞ്ചപുച്ഛമടക്കിയും പാരംപറച്ചിലായ്കണ്ണിൽകനലെരിഞ്ഞിതോ യാത്രയിൽകാവുതീണ്ടുവാൻ കാലേതിരിച്ചവർകാലമെങ്ങനെപ്പോക്കുവാനോർത്തിതോകാവോരകാവലായ് പരിണിതയോഗിയെകാണാമറയത്തു കുത്തിനോവിക്കയോകൊന്നിതോ തിന്നിതോ നിഷ്കാമരേണുവെസമംഗളം ചൊല്ലി കൊന്ന്തിന...