Home Authors Posts by ഹരിദാസ്‌ കരിവെളളൂർ

ഹരിദാസ്‌ കരിവെളളൂർ

0 POSTS 0 COMMENTS
1968-ൽ ജനിച്ചു. അച്‌ഛൻഃ കെ.ടി. കരുണാകരൻനായർ. അമ്മഃ കെ.വി. ദാക്ഷായണി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും നാടകങ്ങളും എഴുതാറുണ്ട്‌. കേരളത്തിൽ ‘കുട്ടികളുടെ നാടകവേദി’ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചുവരുന്നു. ഹൃദയം പകർന്ന വാക്കുകൾ, ചന്ദ്രസ്‌പർശം എന്നി കഥാസമാഹാരങ്ങളും വിസ്‌മയവരമ്പിലൂടങ്ങനെ എന്ന ബാലനാടകസമാഹാരവും പ്രസിദ്ധപ്പെടുത്തി. ‘97-ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ വിസ്‌മയവരമ്പിലൂടങ്ങനെയ്‌ക്കു ലഭിച്ചു. ’92-ൽ സംസ്‌ഥാന സ്‌കൂൾ യുവജനോത്സവമത്സരത്തിൽ ഒന്നാം സമ്മാനിതമായ ‘ആൾരൂപങ്ങൾ’ നാടകത്തിന്റെ രചയിതാവ്‌. മനോരമ വാർഷികപ്പതിപ്പ്‌ ‘86, ’അങ്കണം‘, ഫിലിം ക്രിട്ടിക്‌സ്‌ അസോയിയേഷൻ തുടങ്ങിയവരുടെ പുരസ്‌കാരങ്ങളും ’98-ൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ കാരൂർ സ്‌മാരക സ്വർണ്ണമെഡലും നേടി. കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ജോലി. ഭാര്യഃ സിന്ധു. മകൻഃ മോഹിത്‌. വിലാസംഃ ഓണക്കുന്ന്‌, കരിവെളളൂർ പി.ഒ. (വഴി) പയ്യന്നൂർ, കണ്ണൂർ ജില്ല -670 521

രാത്രിവഴികൾ

പുതിയ നൂറ്റാണ്ട്‌ പിറക്കാൻ പോകുന്ന രാത്രിയിൽ ആഘോഷത്തിമർപ്പുകൾക്കൊടുവിൽ തെരുവിലെ അഴുക്കു ചാലിന്നരികിൽ വീണുകിടന്ന ഒരു ചെറുപ്പക്കാരൻ വിചിത്രമായ ഒരു സ്വപ്‌നം കാണുവാൻ തുടങ്ങി. എക്സ്‌-റേ ഷീറ്റുകളെ അനുസ്‌മരിപ്പിക്കുന്ന സ്വപ്ന സ്‌ക്രീനിലൂടെ അയാൾ ആദ്യം കണ്ടത്‌ ഒരു പട്ടാള ട്രക്ക്‌ നീങ്ങുന്നതാണ്‌. സ്പീൽബൽഗിന്റെ ‘ഷിൻഡലേഴ്‌സ്‌ ലിസ്‌റ്റ്‌’ എന്ന സിനിമയിലേതുപോലെ വർണരഹിതമായിരുന്നു ആ ദൃശ്യം. ഗൗരവം സ്‌ഫുരിക്കുന്ന മുഖമുളള മൂന്ന്‌ പട്ടാളക്കാർ ട്രക്കിലിരുന്ന്‌ ബൈനോക്കുലറിലൂടെ മൂകമായ നഗരത്തെ വീക്ഷിക്കുന്നു...

ദൈവത്തിന്റെ ചിറകുകൾ

‘കൊല്ലത്തിലൊരിക്കൽ വസന്തകാലത്ത്‌ അന്നാട്ടിലെ ജനങ്ങളിൽ ശാരീരികമായ ഒരു മാറ്റം ദൃശ്യമാകുന്നു. ഒറ്റ ദിവസത്തേക്കുമാത്രം പുരുഷന്മാർക്ക്‌ ചിറകുകൾ മുളയ്‌ക്കും. അന്ന്‌ അവർ ആകാശത്ത്‌ പറന്നു നടക്കും. ഭൂമിയിൽ സ്‌ത്രീകളും കുട്ടികളും മാത്രമേ കാണൂ.’ (‘ആയിരത്തൊന്നു രാവുകൾ’) പുരുഷന്മാർക്ക്‌ ചിറകുമുളയ്‌ക്കുന്ന ദിവസത്തിന്റെ തലേന്ന്‌ അന്നാട്ടിലെ സ്‌ത്രീകളാരും ഉറങ്ങിയില്ല. അവർ വിവിധയിനം വിഭവങ്ങൾ ഒരുക്കുകയായിരുന്നു. സുഗന്ധമുളള ജലം അവർ പുരുഷന്മാർക്ക്‌ കൊണ്ടുപോകാനായി കരുതിവെച്ചു. വിചിത്രവേഷങ്ങളിൽ അവർ സുഗന്ധമഴ പെയ...

തീർച്ചയായും വായിക്കുക