Home Authors Posts by ഹരി നായര്‍

ഹരി നായര്‍

0 POSTS 0 COMMENTS

ദാനം

അവന്റെ വരവിന്റെ പാദപതനത്തിനുകാതോര്‍ത്തിരുന്നമ്മതന്‍കണ്‍പോളകള്‍ തൂങ്ങുംകണ്ണിനോരംപൊടിഞ്ഞുനില്‍കുന്നതൊരുതുള്ളി കണ്ണുനീര്‍ മാത്രം.ബാക്കിയെല്ലംവറ്റിവരണ്ടുപോയോ..?കരഞ്ഞൊഴുകിതീര്‍ന്നുപോയോ…? ജീവിതത്തുടിപ്പൂറുംഭൂമിയാം ദേവിക്ക്മണ്ണിലിഴയുന്നപുല്‍ചെടിത്തുമ്പിലൊന്നില്‍ഒരുതുള്ളി കൊഴുപ്പുനീര്‍കണ്ണുനീര്‍ തുള്ളിയായികാത്തുവെച്ചതുമമ്മയാകാം..? ഈറന്‍ മഴക്കാറ്വാനില്‍ പറക്കവേതെറ്റിയെറിഞ്ഞമഴനീര്‍തുള്ളികള്‍എവിടെനിന്ന്…?അമ്മയതിന്നുദാനമായ് നല്‍കിയോ..? അമ്മയുറങ്ങും മിനാര-മതിന്‍ മുകളില്‍പൂത്തുനില്‍ക്കുമൊരുപുഷ്പദളച്ചുണ്ടില്‍ഇ...

ശേഷിപ്പ്

എള്ളും പൂവും ചന്ദനവും ഉണക്കലരിച്ചോറുംകൊണ്ട് ബലിയിട്ടു. എണ്ണയും പാലും പനിനീരുംകൊണ്ടു തര്‍പ്പണം ചെയ്തു. മുട്ടില്‍നിന്നുയര്‍ന്ന് ഉറക്കെ കൈകള്‍ കൊട്ടി അച്ഛന്‍ അവശേഷിപ്പിച്ചുപോയ ചിതാഭസ്മം നിറച്ച അസ്ഥികലശം ശിരസ്സില്‍ താങ്ങിക്കൊണ്ടു പുഴയിലിറങ്ങി. ഏഴാവര്‍ത്തി മുങ്ങിനിവര്‍ന്ന് അസ്ഥികലശവും പുഴയുടെ അടിത്തട്ടിലുപേക്ഷിച്ചു. വിരലില്‍ കെട്ടിയിട്ടിരുന്ന ദര്‍ഭമോതിരം ഊരി പുഴയിലുപേക്ഷിച്ചു. പടികയറി പിന്തിരിഞ്ഞു നടക്കുമ്പോഴും, ഒരു ബലിക്കാക്ക ബലിച്ചോറിനരികിലെത്തിയിരുന്നില്ല.ബലിയേല്‍ക്കാത്ത ബലിച്ചോറീനെ നോക്കിഏതാ...

ഇനിയൊരു പഴങ്കഥയാവട്ടെ !

“ഒന്നു വേഗം നടക്ക് കുഞ്ഞമ്മ്വോ” പുല്ലും പുല്ലാന്തിയും നിറഞ്ഞുനിന്ന നാട്ടുവഴിയിലൂടെ വെയില്‍ പെയ്തിറിങ്ങുന്ന വേനല്പകലുകളിലൊന്നില്‍ കുഞ്ഞമ്മുവിന്റെ കൈപിടിച്ച് പങ്ക്യേമ്മ തിടുക്കത്തില്‍ നടക്കുകയായിരുന്നു. കുഞ്ഞമ്മുവാകട്ടെ പങ്ക്യേമയുടെ കൈപിടിച്ച് പിന്നാക്കം വലിച്ചുകൊണ്ടു ബാലിശമായി ചിണുങ്ങിക്കൊണ്ടിരുന്നു. കാറ്റിലാടുന്ന കോണകവാല്‍ ചളിയും പൊടിയും പുരണ്ട കുഞ്ഞമ്മുവ്വിന്റെ ഓമന ചന്തിയില്‍ പുന്നാരമിട്ടുകൊണ്ടിരുന്നു. ചുളുങ്ങിത്തുടങ്ങിയ കൈവിരല്‍കൊണ്ട് പങ്ക്യേമ, കുഞ്ഞമ്മുവിന്റെ വാടിയ ചേമ്പിന്‍ താളുപോലെത്തെ വലം...

നിഴലുകള്‍…നിറഭേദങ്ങള്‍

കണ്ണാ‍ടി ജനാലയില്‍ നിഴലുകള്‍ ബഹുരൂപികളായി ഉലഞ്ഞുകൊണ്ടിരുന്നു. നിര്‍ജീവമായ നിശ, രണ്ടു യാമങളെ പെറ്റിരുന്നു. ഏകാന്തത തനിക്കു കൂട്ടെന്നറിഞപ്പോള്‍ പെണ്‍കുട്ടി അറിയാതെ ഭയപ്പെട്ടു. യെക്ഷിക്കഥകളും, പ്രേതകതകളും പറഞുതന്നിട്ടുള്ള മുത്തശ്ശി, ഇന്നു അരൂപിയായി നടക്കുകയാണെങ്കിലും, ആ കഥകളിലെ ഭീകരരൂപികള്‍ പെണ്‍കുട്ടിയുടേ മനസ്സില്‍നിന്നും മാഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാത്രികളില്‍, തലമുടി ചിതറിയിട്ട് ചുവപ്പു നാവു നീട്ടി ഗര്‍ഭിണികളെ തേടി അലയുന്ന യക്ഷികള്‍ ഗതികിട്ടാത്ത ആത്മാവുകളാണത്രേ. അവര്‍ക്കു ഗര്‍ഭസ്ഥ ശിശുവിനെയാണു...

പണമരം

പുത്തന്‍ വീടിനു കല്ലിട്ടു തറ കെട്ടുമ്പൊഴേക്കും ശ്രീപോതിയുടെ ആണ്ടുപൂജക്കു കാലമായിരുന്നു. മച്ചകത്തമ്മക്കു വിളക്കുവെച്ചു. തൂശനിലയില്‍ അവിലും മലരും പഴവും നിവേദ്യമര്‍പ്പിച്ചു. കര്‍പ്പൂരം കൊണ്ട് ആരതിയുഴിഞ്ഞു. കുത്തുവിളക്കും, ചങ്ങലവട്ടയും, താലപ്പൊലിയുമായി, ശ്രീപോതിയെ നെടുമ്പുരയിലേക്ക് എഴുന്നള്ളിച്ചു. പിന്നില്‍ മച്ചകമടഞ്ഞു. ഒരുക്കിവെച്ച ആഴിക്കരികെ ആരൂഡമിട്ടു ശ്രീപോതിയെ കുടിയിരുത്തി. മന്ത്രധ്വനികളും ഹൂങ്കാരങ്ങളുമുയര്‍ന്നു. ഇറ്റുവീഴുന്ന നെയ്ത്തുള്ളിയില്‍ അഗ്നിശലാകകള്‍ ഗര്‍വ്വിഷ്ടരായി അലറിയാര്‍ത്തു. ശ്രീപോ...

തീർച്ചയായും വായിക്കുക