ഹരി നായര്‍
ശിശിരം
കുംഭക്കാറ്റിന് ഒരു പ്രത്യേക താളമുണ്ട്. നിശ്ശബ്ദമായ ഉച്ചനേരങ്ങളില്‍ ശാന്തമായ പ്രകൃതിയില്‍ എവിടെയെങ്കിലും കുറച്ചുനേരം വെറുതെ ഇരിയ്കണം. ശിശിരര്‍ത്തു ഊതിയുണക്കിയ ഇലക്കൂട്ടങ്ങള്‍ , വൃക്ഷാഗ്രത്തില്‍ നിന്നും താഴേയ്കുു പതിയ്കവേ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഒരു സ്വരം കേള്‍ക്കാം. വിയര്‍ക്കുന്ന ശരീരത്തില്‍ , ഇളംകാറ്റിന്റെ തലോടലേല്ക്കവേ, ചെറു തണുപ്പില്‍ സ്വയം മറന്നുപോകും. ഇടയ്ക് കിളിക്കൂട്ടങ്ങളുടെ ചിലമ്പലുണ്ടാവും. സന്ധ്യ മയങ്ങിവരവേ, പ്രകൃതിയുടെ വിയര്‍പ്പിന്‍കണം പോലെ ചെറു ചാറ്റല്‍മഴ ഇറ്റിയേക്കാം. കുംഭപ്പകലു...
ഓണമില്ലാത്ത ഓണം
ഓര്‍മ്മയില്‍ പൂത്തോരു പൂക്കാലമിങ്ങിനിഒരുനാളും വഴിതെറ്റി വന്നുചേരാ... പൂങ്കോഴിച്ചാത്തനും, പൂവാലിപ്പൈക്കളുംപൊന്നോണപ്പൂമുറ്റത്തൊത്തുചേരാ... പഴമൊഴിപ്പാട്ടിന്‍റെ വായ്ത്താരി പാടുന്നപാണനും തുടികൊട്ടി വരികയില്ല... പൂവിളി പൂവൊളി പുലര്‍കാലമുറ്റത്തുഇനിയേതു കാലത്തു കണ്ടിടാവൂ... പുന്നെല്ലിന്‍ പുതുമണം പരത്തുമിളങ്കാറ്റിന്‍പുല്ലാംകുഴല്‍വിളി കേട്ടതില്ല... പൊന്നോണം വന്നുവോ പൂപ്പട കൂട്ടിയോതിരുവോണപ്പാട്ടിന്‍റെ ശീലു കേട്ടോ...? പൂപ്പട കൂട്ടുവാന്‍ പൂക്കളം തീര്‍ക്കുവാന്‍പുതുവീടിനരികത്തു മുറ്റമില്ല... പുന്നെല്ലിന്‍ പു...
ഉറങ്ങാത്ത ദൈവത്താര്
ക്ഷേത്രാചാരങ്ങള്‍ക്കു തുടക്കമായി ശംഖനാദം മുഴങ്ങുമ്പോഴെ, ‘പളുങ്കണന്‍’ ഉറക്കമുണരും. നഗരത്തില്‍ പാര്‍ക്കുചെയ്യുന്ന ടാക്സി വാഹനങ്ങളും, അന്നാദ്യത്തെ തീ പൂട്ടുവാനൊരുങ്ങുന്ന ഹോട്ടലുകളിലെ പിന്‍ വരാന്തയിലെ പാത്രങ്ങളും പളുങ്കണനെ കാത്തിരിക്കുന്നുണ്ടാകും. പളുങ്കണനുണരാതെ നഗരമുണരുന്നില്ല. ശ്രീകോവിലിലുറങ്ങുന്ന ദൈവത്താരുണരുന്നില്ല. നേരം പുലരുമ്പോഴേക്കും കൈയ്യില്‍ തടഞ്ഞ ചില്ലറതുട്ടുകളുമായി പളുങ്കണന്‍ എങ്ങോട്ടുപോകുന്നുവെന്നോ, ചില്ലറതുട്ടുകള്‍കൊണ്ട് എന്തു ചെയ്യുന്നുവെന്നോ, പളുങ്കണനെ പോറ്റുന്ന നഗരത്തിനറിയില്ല. മദ...
തേജസ്വിനിയുടെ അമ്മ
ഇതു തന്നെയെവും വീട്. വാഹനങ്ങളോടാത്ത വെട്ടുവഴിയിലൂടെ കുറച്ചേറെ ദൂരം നടന്നിരിക്കുന്നു. പടര്‍പ്പന്‍ പുല്ലുകളും പാഴ്ച്ചെടികളും നിറഞ്ഞു നില്ക്കുന്ന തൊടി കാഴ്ച്ചദൂരത്ത് എത്തിക്കഴിഞ്ഞു. വെട്ടുവഴിയില്‍ നിന്നും മുകളിലേക്ക് കുത്തുകല്ലുകള്‍ മാത്രം ആധാരമായിട്ടുള്ള തൊടി തന്നെ. കുത്തുകല്ല് ഇഷ്ടപ്പെടാത്തവര്ക്ക് പറമ്പൊന്നുചുറ്റി പാതിയിലേറെ ചെല്ലുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തെത്തുന്ന ‘തൊണ്ട്” (നിരപ്പില്ലാത്ത് ഇടവഴി) വഴി കയറിപ്പോകാനാവും. കുത്തുകല്ലുകയറി മുകളിലെത്തുമ്പോള്‍ കാപ്പിച്ചെടികള്‍ നിറഞ്ഞു നില്ക്കുന്ന...
കരയറിയാതെ ഒരു തിര
അയാള്‍ക്കു പ്രായം കുറച്ചായി.. ഒരു കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചുമലിലേറ്റിക്കൊണ്ട്, താന്‍ തുടങ്ങിയതാണ്, ഈ അദ്ധ്വാനം... അതിനിടയ്ക് അച്ഛനും അമ്മയും യാത്രയായി.... രണ്ടു സഹോദരിമാര്‍, ഭേദപ്പെട്ട കുടുംബങ്ങളില്‍ ചേക്കേറി... ഒരു സഹോദരന്‍, വഴിതെറ്റി, ഏതോ വഴിത്താരയില്‍ മറഞ്ഞുപോയി.. ഇത്തരം പ്രതിസന്ധി നേരിടുന്ന ഏവരേയും പോലെ, തന്‍റെ ജീവിത്തിന്‍റെ സായാഹ്നത്തില്‍, താന്‍ ഏകനായി, യാത്ര തുടരുന്നു... ഇനിയും കരയറിയാത്ത ഒരു തിര പോലെ... കാലമാപിനി രാഗം തെറ്റിപ്പാടുന്ന, പഴയ ഒരു സൈക്കിളിലാണ് യാത്ര.. പിന്നില്‍ കെട്ടിവ...
അഹം നമിക്കുന്നു മാതൃഭൂമീ…….
പശ്ചിമഘട്ടമൊരു ശിരോതല്പമാക്കിപേരാറലുക്കിട്ടുടയാട ചാര്‍ത്തിപരിമള ഭാസുര സുഗന്ധ ലക്ഷ്മിപരം നമിക്കുന്നു മാതൃഭൂമീ..... സ്നേഹപ്പനിനീര്‍മഴ പാരിലിറ്റിസത്യധര്‍മ്മാദികളിച്ഛയാക്കിസൌഹൃദം സൌന്ദര്യസിദ്ധിയാക്കിസൌമ്യേ നമിക്കുന്നു മാതൃഭൂമീ.... അറിവാം അമൃതിന്‍റെ കുംഭമേന്തിഅജ്ഞനറിവിന്‍റെ ദീപമേകിആജന്മമാനന്ദ ധാര വീഴ്ത്തിഅമ്മേ നമിക്കുന്നു മാതൃഭൂമീ.... മതമാത്സര്യബുദ്ധി ദുരകള്‍ നീക്കിമര്‍ത്യമനസ്സിന്നു ശാന്തിയേകിമണ്ണിതില്‍ മരുത്തി(പ്രാണന്‍)ന്നൂര്‍ജ്ജമേകിമഹിതേ നമിക്കുന്നു മാതൃഭൂമീ.... വിശ്വവിശുദ്ധ നീ ഭാഗ്യലക്ഷ്മിവശ്യവാങ...
ശിശിരം
കുംഭക്കാറ്റിന് ഒരു പ്രത്യേക താളമുണ്ട്. നിശ്ശബ്ദമായ ഉച്ച നേരങ്ങളില്‍ ശാന്തമായ പ്രകൃതിയില്‍ എവിടെയെങ്കിലും കുറച്ചുനേരം വെറുതെ ഇരിയ്കണം. ശിശിരത്തു ഊതിയുണക്കിയ ഇലക്കൂട്ടങ്ങള്‍ , വൃക്ഷാഗ്രത്തില്‍ നിന്നും താഴേക്കു പതിക്കവേ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഒരു സ്വരം കേള്‍ക്കാം. വിയര്‍ക്കുന്ന ശരീരത്തില്‍ , ഇളംകാറ്റിന്റെ തലോടലേല്ക്കവേ, ചെറു തണുപ്പില്‍ സ്വയം മറന്നുപോകും. ഇടയ്ക് കിളിക്കൂട്ടങ്ങളുടെ ചിലമ്പലുണ്ടാവും. സന്ധ്യ മയങ്ങിവരവേ, പ്രകൃതിയുടെ വിയര്‍പ്പിന്‍കണം പോലെ ചെറു ചാറ്റല്‍മഴ ഇറ്റിയേക്കാം. കുംഭപ്പകലുകള...
സന്ധ്യ
ഇനി നീയിരുന്നാലുമല്പനേരംഞാന്‍ നിന്‍ നിഴലായടുത്തിരിക്കാം.ചുളിവീണ നിന്‍നെറ്റിയെന്‍കരത്താല്‍ ...മന്ദമായ് തഴുകി നിന്‍ മാലകറ്റാം.എത്രയോവഴിദൂരം നമ്മളൊന്നായ്തളരാതഴരാതിഴഞ്ഞു തീര്‍ത്തു ....ആവില്ല നമുക്കിനിയത്രദൂരംഇരുന്നും തുഴഞ്ഞുമഴിച്ചു തീര്‍ക്കാന്‍.നിന്‍കരവല്ലിക്കൊരൂന്നു നല്‍കാന്‍...എന്‍ കരമല്ലാതെയൊന്നുമില്ല.നീ നൊന്തുപെറ്റ പൊന്‍ മക്കളെല്ലാം...ചിറകിന്‍ മറവിട്ടു പറന്നുപോയി.മിഴിവാര്‍ന്ന ജീവിതപ്പച്ച തേടി...അവരെല്ലാം നമ്മില്‍ നിന്നകന്നുപോയി.ഇനിയുള്ള കാലം നീയെനിക്കും...ഞാനെന്നെയെന്നും നിനക്കുമേകാം.കണ്ണിണ ക...
പ്രകാശദൂരങ്ങള്‍
ദേവനന്ദനയുടെ കണ്‍തടങ്ങളില്‍ അപ്പോഴും ഉറക്കം കനം തൂങ്ങിയിരുന്നു. പല ദിവസങ്ങളായി തുടരുന്ന യാത്ര. ഏറെ പ്രകാശദൂരങ്ങള്‍ യാത്രചെയ്തതുപോലെ ക്ഷീണം തളര്‍ത്താന്‍ തുടങ്ങിയിരുന്നു. സത്യത്തില്‍ ഇതൊരു പലായനമായിരുന്നോ... ഈ യാത്രയെ അങ്ങിനെ വിളിക്കുവാന്‍ ദേവനന്ദനക്ക് ഇഷ്ടമില്ല. പുതു ജീവിതം തേടിയുള്ള ഒരു യാത്രയെന്നോ, പുനര്‍ജ്ജനിയിലേക്ക് ഒരയനമെന്നോ ഒക്കെ വിളിക്കുവാനാണ്‍ ദേവനന്ദന ഇഷ്ടപ്പെട്ടത്. പൊങ്ങിനില്‍ക്കുന്ന മണ്‍തിട്ടകള്‍ക്കിടയില്‍ ചാലിട്ടൊഴുകുന്ന പുണ്യതീര്‍ത്ഥത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നാല്‍ പമ്പ കടക്കാവ...
മാറ്റം
ആള്‍ താമസമൊഴിഞ്ഞ പഴയ തറവാടിന്റെ കോണില്‍, ഒരു സര്‍പ്പക്കാവ് അന്നും നിലനില്ക്കുന്നുണ്ടായിരുന്നു. മൂത്തുമുരടിച്ച ചില വൃക്ഷങ്ങളും, അവയെ കെട്ടിപ്പിടിച്ച് പുന്നാരമോതുന്ന കാട്ടുവള്ളികളും, പൊരിവേനലില് അവയ്ക്കിടയില് ക്ഷീണമാട്ടുന്ന കിളിക്കൂട്ടവും, മരക്കൊമ്പുകളില് കിളിത്തട്ടു കളിക്കുന്ന അണ്ണാര്ക്കണ്ണന്മാരും ഒക്കെയായിരുന്നു അവിടത്തെ അന്തേവാസികള്. പൂജയും പൂജാരിയും കൂട്ടിരുന്ന ഓര്മ്മകള് അയവിറക്കി മരണംകാത്ത് നിലമ്പൊത്തിക്കിടക്കുന്ന നാഗത്താന്മാരും നാഗയക്ഷികളും മരക്കൂട്ടങ്ങള്‍ക്കിടയില്‍ നോക്കി ദീനമായി കേ...