ഹരി ഇടയ്‌ക്കാട്ട
ചൂത്
ഇത്തവണ ചതുരംഗം ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഏകാന്തനും സംഘവും ഒരുവശത്തും ബഹുരാഷ്‌ട്രപുത്രർ മറുവശത്തും. കുഞ്ഞും കുട്ടിയും കാലിസമ്പത്തുമെല്ലാം ഏകാന്തനെ സഹായിക്കും. കളളച്ചൂതിനെതിരെ ഒരു കണ്ണുവേണമല്ലോ? ബഹുരാഷ്‌ട്രപുത്രർക്ക് സഹായികൾ വേണ്ടല്ലോ? ഉത്തമർണ്ണരല്ലേ? ചൂത് തകൃതിയായി നടക്കുന്നു. പശ്ചാത്തലത്തിൽ സംഗീതാത്മകമായി ജിം ജിം ജിം ജിം...ജിം ജിം ജിം...ജിം ജിം ജിം (ഇലത്താളം). പകിട പകിട പകിട പകിട പന്ത്രണ്ട്. ആര്യവേപ്പില ഔട്ട്. പകിട പകിട പകിട പകിട പന്ത്രണ്ട്. ആഴക്കടൽ മത്സ്യബന്ധനം ഔട്ട്. പ...