ഹരി ആനന്ദകുമാർ
പുളളുവരും സർപ്പം തുളളലും
അച്ഛൻ നായരും അമ്മ ബ്രാഹ്‌മണസ്ര്തീയുമാണ്. അങ്ങനെയാണ് പുളളുവരുടെ ജനനം. പുളളുവൻ വീണപിടിക്കുന്നത് തച്ചോന്റെ കാര്യസ്ഥൻ പാത്രംകയ്യിൽപിടിച്ച് ഊണു കഴിക്കുന്ന മട്ടിലാണ്. ഗാന്ധാര (ഖാണ്‌ഡവ) വനത്തിൽ അഗ്‌നി ബാധിച്ചതിനാൽ അതിൽപെട്ടുപോയ വാസുകി പൊളളിയെങ്കിലും രക്ഷപ്പെട്ട് ഒരു ഇല്ലത്തെത്തുന്നു. ഇതുകണ്ട അന്തർജനം വെളളംകോരുന്ന പാത്രംകൊണ്ട് വാസുകിയുടെ നേരെ വെളളം ഒഴിച്ചുകൊടുത്തു. ചത്തതിനെയും മറ്റും തൊട്ടു എന്നതിനാൽ അന്തർജനത്തിന് കുലക്കുറവ് വന്നു. തന്നെ എവിടെയെങ്കിലും കുടിവച്ചാൽ താൻ വരംതരാം എന്ന് നാഗ...