ഹംസ കാട്ടാമ്പളളി
മഴരേഖകൾ
* * * * * * * * * * * * * * മഴ, പിറവി * * * * * * * * * * * * * അതൊരു കാളരാത്രിയായിരുന്നു. ചാവടിയുടെ പാ വിരിച്ച വെറും നിലത്ത് അമ്മ കിടക്കുകയാണ്. അരികിൽ പേറ്റച്ചി, സ്‌ത്രീബന്ധുക്കൾ തുടങ്ങിയവർ... വേദന അധികരിച്ചപ്പോൾ അമ്മ എന്നെ പ്‌രാകിയോ? കാറ്റിന്റെ നേർത്ത തേങ്ങൽ ഞാൻ കേട്ടു. പിന്നെ, മഴ പെയ്യുന്നതും. മഴയുടെ മൂർദ്ധന്യകാലം, അമ്മ വയറൊഴിഞ്ഞു. ബന്ധമിറുത്ത് മാറ്റപ്പെട്ട ഞാൻ മഴയെ അലോസരപ്പെടുത്തുവാൻ തൊളളകീറി കരഞ്ഞു. മൂശ്ശേട്ടയെ കടത്തിവെട്ടാനാവില്ലെന്ന് കണ്ടോ എന്തോ മഴ പതിഞ്ഞ താളത്തിലേക്ക് പിൻവാങ്ങി....