ഹബീബ് വലപ്പാട്
സൗഹൃദം
മൃഗശാല അയാൾ ആദ്യം കാണുകയാണ്. കുരങ്ങുകളുടെ കൂടിനടുത്തെത്തിയപ്പോൾ അയാൾ നിന്നു. അത്രയും കുരങ്ങന്മാരെ അയാൾ മുമ്പൊരിക്കലും ഒരുമിച്ചു കണ്ടിട്ടില്ല. അതും ഒരു കൂട്ടിൽ. ആ കാഴ്‌ച അയാൾ അത്ഭുതത്തോടെ നോക്കിനിന്നു. അവയുടെ ചേഷ്‌ടകളിൽ സ്വയം ആകൃഷ്‌ടനായി. കുരങ്ങുകളിൽ ചിലർ പ്രത്യേകമായി തന്നെ നോക്കുന്നതെന്തിനാണ്. സുഹൃത്തേ, താങ്കൾക്ക് സ്വാഗതം എന്ന ഭാവമല്ലെ ആ മുഖങ്ങളിൽ. വളരെ നേരം കഴിഞ്ഞാണ് കൂടിനടുത്തുനിന്ന് അയാൾ നീങ്ങിയത്. പിന്നീട് ഇടയ്‌ക്കിടെ അയാൾ മൃഗശാല സന്ദർശിക്കാൻ തുടങ്ങി. അപ്പോഴൊക്കെ കുരങ്ങുകളു...
സാഫല്യം
അവന് ഒരു ചിന്തയെ ഉണ്ടായിരുന്നുളളൂ. ഒരു ദുഃഖമേ ഉണ്ടായിരുന്നുളളൂ. ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുളളൂ. അതെല്ലാം അവളായിരുന്നു. കാറ്റിൽ ഒഴുകിയെത്തിയ അവളുടെ ഗന്ധം അവനെ ആശ്വസിപ്പിച്ചു. ആ ഗന്ധത്തിന്റെ വഴിയിലൂടെ അവൻ നടന്നു. ഒടുവിൽ അവളുടെ കാലടികൾ അവൻ കണ്ടുപിടിച്ചു. എന്തൊരാശ്വാസം, എന്തൊരാനന്ദം! അഭൗമമായ ഒരനുഭൂതിയിൽ മുഴുകി അവൻ നിമിഷങ്ങളോളം നിന്നു. പിന്നെ, അവളുടെ കാലടികൾ പതിഞ്ഞ മണ്ണിൽ കമിഴ്‌ന്നുകിടന്നു. അവളുടെ സ്‌പർശനമേറ്റ മണ്ണിൽ ചുംബിച്ചു. പെട്ടെന്ന് വളരെ ഉയർന്നു നിൽക്കുന്ന പാറപ്പുറത്തു നിന്നു അവളുടെ സ...