ഗ്രീഷ്മ
ചെമ്പരത്തി
പ്രിയ സഖി...!!
മുഗ്ധമാം അരുണാഭ വർണത്തിൽ
പൂത്തതൊക്കെയും നിർമ്മലമാം
നിൻ ഹൃദയമല്ലോ..!!
നാട്ടിടവഴിയിലും വേലിപടർപ്പിലും
തളിർത്തിട്ടും പൂത്തിട്ടും
വെട്ടിത്തെളിക്കാനായണഞ്ഞവർക്കു
മുന്നിലീവിധം മന്ദഹാസം തൂകിയിട്ടും
എന്തെ നിന്നെയും ഇറുത്തവർ
ദൂരെ എറിഞ്ഞു
മാദകമാം സൗരഭ്യമില്ലാഞ്ഞിട്ടോ
പുതമണ്ണിൻ ഗുണമില്ലാഞ്ഞിട്ടും
പുഷ്പ വിഭൂഷിതയായിട്ടോ
അതോ നിന്നെ ഉലക്കുമാറ് വന്ന
കാറ്റിലും മഴയിലും കഠിനമാം
വെയിലിലും തലകുനിച്ചെങ്കിലും
വീഴാതെ പൊഴിയാതെ നിന്നിട്ടോ
പ്രിയമോലും ച...