ഗ്രീഷ്മ മാത്യൂസ്
(ഇനിയും ) ശവപ്പെട്ടികള്‍ വില്‍ക്കപ്പെടും
പിഴച്ചുപോയ സ്വന്തം മകളെ അയാള്‍ ചുട്ടു കൊന്നു. അവള്‍ക്ക് പ്രിയപ്പെട്ട സകലതിനേയും അവളുടെ ചിതയിലേക്ക് എടുത്തെറിയുമ്പോള്‍ അയാള്‍ കരഞ്ഞില്ല. കൂടിനുള്ളില്‍ അഗ്നിനാളങ്ങള്‍ കണ്ടു പേടിച്ച കിളിക്കുഞ്ഞുങ്ങള്‍ കാരുണ്യത്തിനായി അയാളോട് കേണു. പക്ഷെ അവയും അവള്‍ക്ക് ജീവനായിരുന്നല്ലോ. മരണ ശേഷം ഒരു ജീവിതമുണ്ടെങ്കില്‍ തന്റെ മകള്‍ക്ക് കൂട്ടായിരിക്കട്ടെ. കരഞ്ഞു തളര്‍ന്നുറങ്ങിയ അവളെ വിളിച്ചുണര്‍ത്തി '' ഇനി നീ ജീവിക്കണ്ട'' എന്നു പറഞ്ഞപ്പോള്‍ ഒന്നും മനസിലാകാത്തതു പോലെ തന്റെ കുരുന്നിന്റെ കണ്ണുകള്‍ ഒന്നു ചിമ്മി. മരിക...
തവളശാസ്ത്രം
എഴുതാന്‍ ഒന്നുമല്ലാത്ത ഒരെഴുത്തുകാരി....! അതാവും എനിക്ക് കൂടുതല്‍ ഇണങ്ങുന്ന പേര്‍. ലാബില്‍ കീറി മുറിച്ചിട്ടിരിക്കുന്ന തവളകളുടെ അവസ്ഥ ക്ലോറോഫോമിന്റെ ഗന്ധം തങ്ങി നില്‍ക്കുന്ന അതിന്റെ ആത്മാവ് എന്നോടു ക്ഷമിക്കട്ടെ. അടുത്തയാഴ്ചയാണ് കോളേജ് മാഗസിനില്‍ എന്തെങ്കിലും സംഭാവന ചെയ്യേണ്ട അവസാന തീയതി. ഇതിനോടകം മറ്റു ഡിപ്പാര്ട്ട് മെന്റുകാരു പലരും അവരുടെ സൃഷ്ടികള്‍ എഡിറ്ററുടെ മേശയില്‍ എത്തിച്ചു കഴിഞ്ഞു. സുവോളജിയും കഥയും തമ്മില്‍ എന്താണ് ബന്ധമെന്ന് ഭര്‍ത്താവ് ചോദിക്കുമ്പോള്‍ മറുപടി ഇല്ലാതെ നില്‍ക്കുമെങ്കിലും ...