Home Authors Posts by ഗ്രീഷ്മ

ഗ്രീഷ്മ

1 POSTS 0 COMMENTS

തിരുത്തൽ

          മനസ്സ് പറയുന്നപോലെ ചെയ്യാൻ ഒട്ടും സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് പ്രിയപ്പെട്ടവരുടെ അലങ്കരിച്ച പെട്ടിക്കരികിലെ നിൽപ്. സ്വയം മറന്നൊന്നു കരഞ്ഞാൽ 'കരയല്ലേ' എന്ന് ആശ്വാസമൊഴികൾ. എന്നാൽ മൗനമായി ഓർമ്മകളിൽ ആശ്വസിച്ചു നിന്നാലോ 'ഒന്ന് കരയൂ' എന്ന മനഃശാസ്ത്ര സമീപനം. ആരോ എന്നോ എഴുതി വച്ച 'സംസ്കാര തിരക്കഥ' ഒന്നാം തരമായി അഭിനയിച്ചു സന്ധ്യാനേരത്തു യാത്ര പറഞ്ഞു പിരിഞ്ഞവർക് കഷ്ടപ്പെട്ടൊരു ചിരിയും സമ്മാനിച്ച് തനിച്ചാകുന്നത് വരെ ഞാനെന്നെ മറന്നുപോയിരുന്നു. ഇനിയല്ലേ വേർപാട...

തീർച്ചയായും വായിക്കുക