Home Authors Posts by ഗ്രീന്‍ ബുക്സ്

ഗ്രീന്‍ ബുക്സ്

5 POSTS 0 COMMENTS

വിരഹഗീതികള്‍ പാടുന്ന ഒരു ബംഗാളികൃതി

  നമ്മുടെ ഹൃദയത്തെ വീണയാക്കി ആരോ ഏതോ രാഗം പാടുന്നതുപോലെ നിര്‍മുഗ്ദമാക്കുന്ന വായനയുടെ അനുഭവം. കല്‍ക്കത്തയിലെ മാഥുരേര്‍ ഗഡ്. പരസ്പരം ബന്ധപ്പെട്ടും ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മനുഷ്യര്‍. അവരുടെ വര്‍ത്തമാനരാഷ്ട്രീയ പരിസരങ്ങളില്‍ നിന്ന് നെയ്തെടുത്ത ജീവിതകഥകള്‍ സായുധപോരാട്ടങ്ങളില്‍ വഴി പിരിഞ്ഞ നക്സലൈറ്റ് യുവാക്കള്‍. എഴുപതുകള്‍ക്കുശേഷമുള്ള ബംഗാളിന്റെ സാമൂഹികാവസ്ഥയില്‍ "നീയെല്ലാം ജനറലൈസ് ചെയ്യുന്നു. പക്ഷേ, ജീവിതം അങ്ങനെയല്ല. വേണ്ടവിധം എടുത്തുപയോഗിച്ചില്ലെങ്കില്‍ വ്യക്തിസ്വാന്ത്ര്യമെന്ന...

ദുരന്ത നായികമാര്‍

  മലയാളസിനിമയിലെ നൊമ്പരപൂക്കളും കണ്ണുനീര്‍പുഴയും   ഇവരാരും ജീവിതത്തില്‍ പരാജയപ്പെട്ട മനുഷ്യരല്ല. ഉജ്ജ്വല താരപ്രശസ്തി ഉണ്ടായിരുന്നവര്‍. പ്രതിസന്ധിഘട്ടത്തില്‍ കാലിടറി വീണവരെന്നും പറയുക വയ്യ. എന്നിട്ടും, കണ്ണു നീര്‍ക്കിളികളായി അവര്‍ നമ്മെ വിട്ട് എങ്ങോട്ടോ പറന്നു പോയി. ഓര്‍മ്മയില്‍ ഒരു വലിയ ആഘാതം പകര്‍ന്നുതന്ന് നമ്മെ വിട്ടുപോയ വിജയശ്രീ, ഒരു കാലഘട്ടത്തിന്റെ നവതരംഗമായിരുന്ന ശോഭ, സ്വപ്നനായിക റാണിചന്ദ്ര, മോഹിനിയായ റാണി പത്മിനി, ഉന്മാദത്തിന്റെ സ്വപ്നലോകത്ത് പറന്നുനടക്കുന്ന കനക, ഒരു വിഷ...

ആനന്ദവും ഉദ്വേഗ്വവും പ്രണയവും ജിജ്ഞാസയും എല്ലാം ചേ...

  ഇനിയൊരിക്കലും മടങ്ങിവരാത്ത യാത്രയൊന്നുമല്ല എന്റേത്. എന്റെ മോളുടെ വല്ല്യമ്മയായി, നിങ്ങളുടെ ഒപ്പം ഞാനുണ്ടാകും. എന്നാലും ഹിമാലയയാത്രയല്ലേ! കാലം നമുക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് ഇനിയും നമുക്കറിയാനായിട്ടില്ലല്ലോ.... അതുകൊണ്ടുതന്നെ ഡോക്ടറോടും മീരയോടും എനിക്കൊരപേക്ഷയുണ്ട്. മോള്‍ക്ക് തിരിച്ചറിവാകുമ്പോള്‍ അവളേയും കൊണ്ട് തിരുനെല്ലി വരെ ഒന്നു പോകണം. അവളുടെ സ്വന്തം അച്ഛനല്ലെങ്കിലും അവളെക്കൊണ്ട് നന്ദേട്ടനുവേണ്ടി പിതൃദര്‍പ്പണം നടത്തണം. സ്വന്തമല്ലെന്നുറപ്പായിട്ടും മോളോട് അത്രയ്ക്കടുപ...

മേഘയാത്രികന്‍

  മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങള്‍ നീ ഉജ്ജയിനിയിലേക്കു കൊണ്ടുപോകൂ. ഇതാ, നിനക്കായ് ആരും ഇന്നുവരെ എഴുതാത്ത ഒരു പ്രേമസന്ദേശം. ഉജ്ജയിനിയിലെ ആസ്ഥാനകവി പട്ടം നേടിയ കാളിദാസന്‍ ഒരു ഗണിതകസ്ത്രീയെ പ്രണയിക്കുന്നു. ഉജ്ജയിനിയിലെ മഹാരാജാവും അവളേ മോഹിക്കുന്നു. ഈ സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുത്ത ഒരു മനോഹര നോവല്‍. തന്റെ മോഹസാഫല്യത്തിനു വേണ്ടി രാജാവ്, കാളിദാസനെ ഹിമാലയത്തിലേക്ക് അയയ്ക്കുന്നതോടെ ഏകാന്തദു:ഖത്തിന്റെ വിരഹവേദനയില്‍ അസഹ്യഭാരവും പേറി'മേഘദൂത്' രചിക്കുന്ന കാളിദാസന്‍. തന്റെ പ്രണയേശ്വരി ക...

ഇടത് പരിപ്രേഷ്യത്തിന് ഒരു ബദല്‍

  എം.പി. പരമേശ്വരന്‍ നാലം ലോകവുമായി വീണ്ടും.... ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പ്രദേശം ഈ ലോകത്തുണ്ടായിരുന്നെങ്കില്‍ അത് 1960 കളിലെ സോവിയറ്റ് യൂണിയനായിരുന്നുവെന്ന് അന്ന് അവിടെ ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന എം.പി. പരമേശ്വരന്‍ രേഖപ്പെടുത്തുന്നു. ഒരു ജനതയ്ക്ക് പാടേ അനുഭവപ്പെട്ട ആ സുരക്ഷിതബോധം പിന്നീട് ആവിര്‍ഭവിച്ച നിരവധി ദൗര്‍ഭല്യങ്ങള്‍ക്കൊണ്ട് ഒരു പരീക്ഷണത്തിന്റെ തകര്‍ച്ചയായി മാറി. ഇതിന്റെ ഫലമായി സോവിയറ്റ് യൂണിയനടക്കം ലോകത്തിലെ എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളും തകര്‍ന്...

തീർച്ചയായും വായിക്കുക