ഗോവിന്ദൻ രാവണീശ്വരം
കൗതുകവാർത്തകൾ
കേരളത്തിന്റെ വടക്കേയറ്റത്ത് അസാധാരണതകളൊന്നുമില്ലാത്ത ഒരു ചെറുപട്ടണത്തിലെ തീവണ്ടിസ്‌റ്റേഷനിൽ വൈകുന്നേരത്തെ ‘മലബാറിനു’ കാത്തുനിൽക്കുകയാണ് ഒരു ചെറുപ്പക്കാരൻ. മറ്റന്നാൾ രാവിലെ പതിനൊന്നുമണിക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ അയാൾക്കൊരു എഴുത്തുപരീക്ഷയുണ്ട്. ആകാശവാണിയുടെ ഡൽഹികേന്ദ്രത്തിൽ മലയാളം ന്യൂസ് റീഡറുടെ ആ ഒരൊഴിവിലേക്ക് വളരെ പ്രതീക്ഷയോടെയാണ് അയാൾ പുറപ്പെട്ടുനിൽക്കുന്നത്. എഴുത്തുപരീക്ഷകൾക്കും മുഖാമുഖങ്ങൾക്കും സർക്കാർ നിശ്ചയിച്ച പ്രായപരിധി അയാളുടെ കാര്യത്തിൽ ഇതോടെ തീരുകയാണ്. പക്ഷേ, ഇത്തവണ അയാൾക്ക...