ഗൗതമന്‍ കെ ജെ
പ്രണയിക്കാത്തവരോട്
ഇന്നലത്തെ ആകാശത്ത് വിരിഞ്ഞതാമരപ്പൂവ്.എല്ലാ മഴക്കാലത്തും പെയ്യുന്നപനിത്തണുപ്പ്.ഇനിയും കിളിര്‍ത്തിട്ടില്ലാത്തവസന്തത്തിന്റെ വിത്ത്.ഇങ്ങനെ എന്തെങ്കിലും ഒരു സുന്ദരരൂപംഓരോരുത്തരുടെയും മനസ്സില്‍.അതൊന്നും അല്ലെങ്കില്‍,ഭയങ്കരമായ ഒരു ഭാരം പോലെ,തിങ്ങി വിങ്ങി നിറഞ്ഞു നില്ക്കുന്ന ഒരു വാക്ക്.ചുട്ടു നീറ്റുന്ന ഒരു തരി തീ. ചിലര്‍ക്ക് ജീവിക്കാനുംചിലര്‍ക്ക് മരിക്കാനും,കാരണം.ഇനിയും കാര്യം മനസ്സിലായിട്ടില്ലാത്ത,ഈ സുന്ദര സുരഭില ജീവിതംവെറുതേ ജീവിച്ചു തീര്‍ക്കുന്ന ,സങ്കടകരമാം വിധം സ്വസ്ഥരായിരിക്കുന്ന,നിങ്ങളോട് എനിക്ക്...
ലഹരി
ഞാന്‍ പുക വലിക്കാറില്ല .പുക മറയുടെ ആവശ്യമില്ല. ഒളിക്കാന്‍ ഒന്നുമില്ല. ഞാന്‍ മദ്യം കുടിക്കാറില്ല.കണ്ണീര്‍ വറ്റിപ്പോയിട്ടില്ല.ഉപ്പു സ്വാദ് ചെടിച്ചിട്ടുമില്ല. സ്വബോധം കാറ്റില്‍ പറത്താറില്ല.അബോധം തനിയെ പറക്കാറൂണ്ട്.സ്വപ്‌നങ്ങള്‍ സ്ക്രീന്‍ ചെയ്യപ്പെടാരുണ്ട്. സംഗീതം കേള്‍ക്കും മുന്‍പ് കഞ്ചാവ് വലിക്കാറില്ല.അല്ലാതെ തന്നെ കേള്‍ക്കാം .നനുത്ത നിശബ്ദതയുടെ മുനമ്പുകളില്‍ ഘോരശബ്ദങ്ങള്‍ ഇടി വെട്ടുന്നത്.സമരങ്ങള്‍, സംഘട്ടനങ്ങള്‍ , സന്ധികള്‍.. ഭ്രാന്തമായ ഓരോ ലഹരിയുടെയും വിത്ത് മനസ്സില്‍ ഒളിപ്പിച്ചു, തോന്നുമ്പോള്‍ ...