ഗോതുരുത്ത് ജോസ്
പച്ചകുതിര
മണിക്കുട്ടൻ മുറ്റത്തെ മാഞ്ചോട്ടിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഇളംകാറ്റ് വന്ന് അവനെ തഴുകിപ്പോയത്. അവന് വല്ലാത്ത സുഖം തോന്നി. ഹായ്.... അവനറിയാതെ ഒരു നെടുവീർപ്പ്; വേലിക്കരികെ ചെമ്പരത്തിപ്പൂക്കൾ അവനെ മാടിവിളിച്ചു. അവന്റെ മുഖത്ത് പുഞ്ചിരിപ്പൂക്കൾ പൊട്ടിവിടർന്നു. പെട്ടെന്നാണ് പച്ചനിറത്തിൽ എന്തോ ഒരു സാധനം പാറിവന്ന് അവന്റെ തോളത്തിരുന്നത്. അവൻ സൂക്ഷിച്ചു നോക്കി. തലയുണ്ട്, കൊമ്പുണ്ട്, കണ്ണുണ്ട്, കാലുണ്ട്, പിന്നെ പച്ചച്ചിറകുണ്ട്. അത് എന്തോ ചെയ്യുന്നുണ്ട്. അവന്റെ തോളത്ത് ഏതോ...