ഗോപിനാഥ് പണക്കശേരി
ഇന്ന്
മലയാളം മറന്നുവോ മണിയാറു വറ്റിയോ മലകളരിഞ്ഞ് മൺ വയൽ നെഞ്ചിൽ തള്ളിയോ വൃക്ഷങ്ങൾ നശിച്ചുവോ മഴവില്ല് മാഞ്ഞുവോ വനാന്തരപ്പക്ഷിതൻ സംഗീതം നശിച്ചുവോ ആകാശ കർത്തവ്യം പാടേ നശിച്ചുവോ കർഷകർ കണ്‌ഠത്തിൽ കയർവരിഞ്ഞിടുന്നുവോ ജലസ്രോതസ്സ് വറ്റിത്താഴ്‌ന്നീടുന്നോ ദാഹജലത്തിന്നോടിത്തളർന്നു വലഞ്ഞു കേഴുന്നുവോ മാനുഷൻ അസ്ഥിപഞ്ജരകോലങ്ങൾ ദരിദ്രർ ഭൂവിൽ വീണുനീറിമരിക്കുന്നുവോ... Generated from archived content: poem6_nov20_07.html Author: gopinath_panikkassery
പൂർവ്വകാലസ്മരണകൾ
കേരവൃക്ഷത്തണ്ടുകൊണ്ടൊരോലയില്ലാ- ക്കളിവീടുണ്ടാക്കി ഞാൻ കണ്ടയിൽക്കൂട്ട സഹപാഠികളൊത്തുകൂടി മുറ്റത്തെ കോമാവിന്നരികെ തകരപാട്ടകൊണ്ടൊരു ചെണ്ടയും ഓലചുരുട്ടിയ വലിയ പീപ്പിയും കയറിൽ കൊരുത്ത മച്ചിങ്ങമണിയും കൈയിൽ മടലിന്റെ വാളും ചിലമ്പും ആൺകുട്ടികൾ പാട്ടയിൽ കൊട്ടിത്തകർക്കുന്നു വെളിച്ചപ്പാടുബാലൻ ഉറഞ്ഞുതുള്ളുന്നു. ആരോ ഒരു ബാലൻ വിളിച്ചുകൂകിപ്പറഞ്ഞു പൂരം കഴിഞ്ഞാൽ കരിങ്കാളിപ്പൂരം പുറപ്പെടും. ജോസ് ജോഷിയും ജാഫറും ജമീല ജാനകി ജാസ്മിനും സദ്യയൊരുക്കുവാൻ തിടുക്കത്തിലോടുന്ന മതഭ്രാന്തില്ലാത്ത കഴിഞ്ഞകാലങ്ങൾ ചിരട്ടകൊണ്ടൊരു മ...