ഗോപിനാഥ് നെടുമ്പുര
കാലന്‍കോഴി
ഇരുട്ടിലേക്ക് നോക്കി ടോമി കുരച്ചു കൊണ്ടിരുന്നു. വാല്‍ ചുരുട്ടി കാലുകള്‍ക്കിടയിലേക്ക് തിരുകി വച്ച്.. കണ്ണുകള്‍ തുറിച്ചു അവന്‍ ഇരുട്ടിലേക്ക് നോക്കി. എന്തിനെയോ കണ്ടു ഭയന്നിട്ടെന്നപോലെ അവന്‍ മോങ്ങി കൊണ്ടിരുന്നു. വല്ലാതെ ഒരു അസ്വസ്ഥത അവന്റെ മുഖത്ത് പ്രകടമായിരുന്നു. മര കഷണങ്ങള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ കൂടിന്റെ മൂലയില്‍ ഇരുന്നവന്‍ വല്ലാതെ കിതച്ചു. ഇടനാഴിയില്‍ ഇരുന്നു നാമം ജപിച്ചു കൊണ്ടിരുന്ന മുത്തശ്ശി പതുക്കെ എഴുന്നേറ്റു. ഉമ്മറത്തെക്കുള്ള ജനല്പാളി അല്പം തുറന്നു മുത്തശ്ശി പുറത്തെ ഇരുട്ടിലേക്ക് നോക്കി...