Home Authors Posts by ഗോപിക എസ്‌

ഗോപിക എസ്‌

0 POSTS 0 COMMENTS

ലവനും കുശനും പറഞ്ഞത്‌

യാത്രയ്‌ക്ക്‌ പോകുവാൻ നേരമായി മൽ പിതാവിനെ കാണുവാൻ നേരമായി ഒപ്പം കളിച്ചും ചിരിച്ചും വളർന്നൊരു പൈങ്കിളി പെൺതത്തേ പോയ്‌വരാം കസ്തൂരിമാൻമണം ഏറ്റുതുടിക്കുന്ന മുല്ലപ്പടർപ്പേ പോയ്‌വരാം തത്തിക്കളിക്കുവാൻ തക്കം കൊതിച്ചൊരു കുഞ്ഞിക്കിളിയേ പോയ്‌വരാം. ഓടിക്കളിച്ചെന്റെ കാലുതളർത്തിയ അണ്ണാറക്കണ്ണനേ പോയ്‌വരാം തേന്മാവിൽ നാളേയ്‌ക്ക്‌ മാമ്പഴം പൂക്കുമ്പോൾ പങ്കിട്ടെടുക്കുവാൻ പോയ്‌വരാം. Generated from archived content: poem14_agu31_07.html Author: gopika_s

തീർച്ചയായും വായിക്കുക