ഗോപി മംഗലത്ത്
ഒറ്റവരിക്കഥകൾ
1. ‘പശു’ കൊടുത്ത പുല്ലുതിന്നാതെ നാളത്തെയ്‌ക്കായി കരുതിയ പശുവിനെ നോക്കി അറവുകാരൻ ചിരിച്ചു. 2. ‘അപകടം’ കാറപകടത്തിൽപ്പെട്ട് മരിച്ച അയാൾ റോഡുസുരക്ഷ ഓഫീസറായിരുന്നു. 3. ‘കാര്യം’ എപ്പോഴും കരഞ്ഞു കാര്യം നേടിയ യുവതിയിൽനിന്നും കണ്ണുനീർ ഓടിയൊളിച്ചു. 4. ‘കൂട്ടം’ ഏകാന്തതയകറ്റാൻ ആൾക്കൂട്ടത്തിലെത്തിയെങ്കിലും ആൾക്കൂട്ടത്തിലൊരാളാകാനെ കഴിഞ്ഞൊളളൂ. 5. ‘അഭിനയം’ അഭിനയത്തിൽ നാഷണൽ ഡിപ്ലോമയും ഡിഗ്രിയും കരസ്ഥമാക്കിയ അവരെയെല്ലാം പിൻതളളി നായകനായി സിനിമയിൽ കയറിയ അയാൾ നാലാം ക്ലാസ്സുമാത്രം പാസ്സായ രാഷ്...
ഒറ്റവരിക്കഥകൾ
1. ‘ഒരാൾ’ ഏകാന്തതയകറ്റാൻ ആൾക്കൂട്ടത്തിലെത്തിയപ്പോഴും ആൾക്കൂട്ടത്തിലൊരാളാകാനെ അയാൾക്ക് കഴിഞ്ഞുളളൂ. 2. ‘കയ്‌പ്’ കയ്‌പ് മാറ്റാൻ മധുരം ചേർത്തെങ്കിലും കയ്‌പു നിറഞ്ഞ മനസ്സുമായ് മധുരം വിടപറഞ്ഞു. 3. ‘സ്‌നേഹം’ ഓന്ത് ഓരോ രാഷ്‌ട്രീയക്കാരനേയും ഒത്തിരി സ്‌നേഹത്തോടെ ആരാധിച്ചു. 4. ‘സ്വപ്നം’ സ്വപ്നം ഏറെ ഇഷ്‌ടപ്പെട്ടിരുന്ന പൂച്ചയ്‌ക്ക് എലികളെയും ഇരകളെയും ഉറക്കത്തിലെ കാണാൻ കഴിഞ്ഞിരുന്നുളളൂ. 5. ‘കളി’ കളിപ്പാട്ടം കളഞ്ഞ കുട്ടിയുടെ കരച്ചിൽ മാറ്റാൻ അച്ഛനും അമ്മയും ആനയും ആമയുമായി കളിപ്പാട്...
ഒറ്റവരിക്കഥകൾ
കഥാപാത്രം മാർക്കറ്റിലെ കച്ചവടക്കാരെപ്പോലെ പൈങ്കിളി പ്രസിദ്ധീകരണങ്ങളിലെ കഥാപാത്രങ്ങൾ ഒച്ചവച്ചു. മോർച്ചറി നിലച്ചുപോയ നാഴികമണിയും നോക്കി ആവലാതിയോടെ മോർച്ചറിക്കു മുന്നിലെ കാവൽക്കാരനിരുന്നു. മക്കൾ തട്ടിച്ചും വെട്ടിച്ചും നുണപറഞ്ഞും ജീവിച്ചുമരിച്ച അവരുടെ മക്കൾ പ്രശ്തരായ വക്കീലും മന്ത്രിയുമായി. പുനഃരാഖ്യാനം ബാർബർഷാപ്പിലെത്തിയ പുനഃരാഖ്യാതാവിനെ കണ്ടപ്പോൾ കത്രിക ചിരിച്ചു. ബലൂൺ പൊങ്ങച്ചക്കാരന് ബലൂൺ കമ്പനിയിൽ ഇന്റർവ്യൂ ഇല്ലാതെ ജോലി ലഭിച്ചു. കളർ കളർ സ്‌റ്റുഡിയോയിലെ പ്രിന്റർ പ്രിന്റുകളിലെ പെൺകുട്ടികളെ മാത്ര...
ഠേ….
അവാർഡ് കമ്മിറ്റി ഹോട്ടൽ മുറി. തല നരച്ചതും നരയ്‌ക്കാത്തതും കഷണ്ടി കയറിയതും കയറാത്തതുമായ ഗൗരവക്കാരും മാന്യൻമാരുമായ സാംസ്‌കാരിക സാഹിത്യനായകർ വട്ടമിട്ട് മേശയ്‌ക്കു ചുറ്റുമിരിക്കുന്നു; പാടത്ത് പന്നിയിറങ്ങിയത് പോലെ; മേശപ്പുറത്ത് ഒത്തിരി തിന്നതിന്റെയും കുടിച്ചതിന്റെയും ലക്ഷണങ്ങൾ. ചിലർ പകുതി മയക്കത്തിൽ. മറ്റു ചിലരുടെ സംസാരം താഴെ കൊടുക്കുംവിധംഃ “ഇങ്ങിനെയിരുന്നിട്ട് കാര്യമില്ല. അവാർഡിനൊരാളെ കണ്ടെത്തണം. നമുക്കു പറ്റിയ ആളെത്തന്നെ വേണം.” “എം.ടി. വാസുദേവൻ നായർക്ക് കൊടുത്താലോ?” “എം.ടിയൊക്കെ രണ്ടു...
“ഫ്ലാഷ് ബാക്ക്”
തയ്യാറാക്കിയത് ഃ ഗോപി മംഗലത്ത് ലിംകാ ബുക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയ പുസ്‌തകം. 40 പേജ് വരുന്ന സാധാരണ പുസ്‌തകം (180 സെ.മീ. നീളമുളള പേപ്പർ ചുരുളിൽ ഒതുക്കി) ഫിലിം റോളിനുളളിൽ കൊളളിച്ചിരിക്കുന്നു. മലയാള സിനിമ ചരിത്രമാണിതിനുളളിൽ വായിക്കാനാവുക. കൂടെ ലോകസിനിമ ചരിത്രവും, ഇന്ത്യൻ സിനിമ ചരിത്രവും. പ്രസാധകർ ഃ ഗോൾഡൻ ജോക്‌സ് ബുക്‌സ്, മലയാറ്റൂർ - 87. വില - 10&- Generated from archived content: book_may14.html Author: gopi_mangalath
ഒറ്റവരിക്കഥകൾ
ആദ്യത്തെ ഒറ്റവരിക്കഥകളെഴുതിയും ആദ്യത്തെ ഫിലിം റോൾ ബുക്ക് ഡിസൈൻ ചെയ്‌തും ആളില്ലാത്ത ഉറുമ്പുപോലും അഭിനയിക്കാത്ത ആദ്യത്തെ അബ്‌സ്‌ട്രാക്‌റ്റ് സിനിമ സംവിധാനം ചെയ്‌തും ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിന്റെ അംഗീകാരം നേടിയ ഗോപി മംഗലത്തിന്റെ പുസ്‌തകം. വില - 5 രൂപ, ഗോൾഡൻ ജോക്‌സ് ബുക്‌സ്. Generated from archived content: book1_oct12_05.html Author: gopi_mangalath
മരണം
മരിച്ചു കിടക്കുമ്പോഴും മുഖത്ത് പൂച്ഛഭാവമുണ്ടായിരുന്ന ആൾ വാരിക എഡിറ്റർ. Generated from archived content: poem9_jan18_07.html Author: gopi_mangalath