Home Authors Posts by ഗോപാൽ നായരമ്പലം

ഗോപാൽ നായരമ്പലം

0 POSTS 0 COMMENTS

ഓമനക്കുഞ്ഞേ

ഓമനക്കുഞ്ഞേ വന്നാട്ടെ ഓമൽച്ചുണ്ടിലൊരുമ്മ തരാം പാട്ടൊന്നു പാടികേൾപ്പിക്കാം പച്ചക്കിളിയെപ്പിടിച്ചുതരാം തരിവളകൈകളിലിട്ടു തരാം തരളമണിമാലയിട്ടുതരാം പൊന്നിൻ നിറമുള്ളുടുപ്പുതരാം പേടമാൻ കുഞ്ഞിനെക്കാട്ടിത്തരാം ഓമനക്കുഞ്ഞേ വന്നാട്ടെ ഓമൽച്ചുണ്ടിലൊരുമ്മ തരാം. Generated from archived content: poem6_may26_07.html Author: gopal_nayarambalam

തത്തമ്മേ

പച്ച പൈങ്കിളി തത്തമ്മേ തത്തിനടക്കണ തത്തമ്മേ പത്തായത്തിലെ നെല്ലെല്ലാം വിത്തുവിതച്ചതറിഞ്ഞില്ലേ ഇത്തിരി നേരം വന്നീടിൽ ഒത്തൊരുമിച്ചു കളിച്ചീടാം പുത്തില്ലത്തില്‌ വന്നീടിൽ പുത്തിരിയുണ്ട്‌ മടങ്ങീടാം പച്ചപൈങ്കിളി തത്തമ്മേ തത്തിനടക്കണ തത്തമ്മേ Generated from archived content: poem2_feb25_06.html Author: gopal_nayarambalam

തീർച്ചയായും വായിക്കുക