ഗോപകുമാർ എ. കാലിഫോർണിയ
ഏഴാം ക്ലാസുകാരനും, പൂച്ചക്കുഞ്ഞും, ബുദ്ധസന്ന്യാസിയ...
പെട്ടെന്ന് കത്രിക്കുട്ടി ടീച്ചർ ക്ലാസിലേക്ക് കയറി വന്നപ്പോൾ ഞങ്ങൾ കുട്ടികൾ ഭയന്നുപോയി. കത്രിക്കുട്ടി ടീച്ചർ സ്‌കൂളിലെ ഹെഡ്‌മിസ്‌ട്രസാണ്. അവർക്ക് മക്കളില്ലാത്തുകൊണ്ടാണെന്നു തോന്നുന്നു ഞങ്ങളോട് വളരെ പരുഷമായി പെരുമാറും. ഞങ്ങളെ നന്നായി അടിക്കും. തമാശ പറയുന്ന, ഞങ്ങളെ അടിക്കാത്ത, മലയാളം പഠിപ്പിക്കുന്ന ജോസഫ് സാറിനെയും, കെമിസ്‌ട്രി പഠിപ്പിക്കുന്ന ദേവസ്യ സാറിനെയും ആണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്‌ടം. കത്രിക്കുട്ടി ടീച്ചർ ഇന്നാരെയാണോ തല്ലാൻ പോകുന്നത്. “ഇന്ന് ശാരദാമ്മ ടീച്ചർ വന്നിട്ടില്ല. എല്ലാരും പ...