ഗോപകുമാര്‍
അനന്തരാമചരിതം
‘എന്റെ മോനേ , നിന്റെ മുത്തശ്ശിയും ഞാനുമായിട്ടുള്ള വിവാഹവും ഒരു പ്രണയവിവാഹമായിരുന്നു. നിനക്കറിയാമോ ആദ്യമൊക്കെ ഞങ്ങള്‍ കണ്ട് കണ്ട് നില്‍ക്കും. പരസ്പരമൊന്നു ചിരിക്കാന്‍ രണ്ടാഴ്ച യെടുത്തു. ഒന്നു സംസാരിക്കാനോ പിന്നെയും രണ്ടാഴ്ചയെടുത്തു. നീണ്ട മൂന്നു കൊല്ലം പ്രേമിച്ചു നടന്നു. എന്നിട്ടാ ഒന്ന് വിവാഹം ചെയ്യാന്‍ കഴിഞ്ഞത് - ന്റെ കുട്ടി! നീ ഇതെല്ലാം ഒരാഴ്ചകൊണ്ട് നേടിയല്ലോ!’ മുത്തച്ഛന്റെ വാക്കുകള്‍ കേട്ട് കൊച്ചുമകന്‍ അനന്തരാമന്‍ പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെ പൊട്ടിച്ചിരിച്ചു. എന്നിട്ടവന്‍ മുത്തച്ഛനോടു പ...