ഗോപക് യു ആർ
പൂച്ചജന്മം
ലാൽ ശങ്കറിന്റെ സ്വകാര്യ മൊബെയിൽ ഫോൺ തുടരെ വൈബ്രേറ്റ് ചെയ്തപ്പോൾ അയാൾ ആശ്രമത്തിലെ പ്രാർത്ഥനായോഗത്തിലായിരുന്നു.ഗുരുജിയുടെ അനുഗ്രഹപ്രഭാഷണത്തിനിടെയാണ് മൊബെയിൽ അസ്വസ്ഥതയോടെ വിറയ്‌ക്കാൻ തുടങ്ങിയത്.തന്റെ സ്വകാര്യ മൊബെയിലിലെ നമ്പർകുറച്ചു പേർക്കേ അറിയൂ.അതിനാൽ തന്നെ പ്രധാനപ്പെട്ട കോൾ ആയിരിക്കും.അയാൾ നമ്പർ നോക്കി.ശുഭകലയുടേതാണ്.വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ടെങ്കിലേ ശുഭകല ഈ ഫോണിലേക്ക് വിളിക്കാറുള്ളൂ.ഫോൺ വിറയ്‌ക്കുന്നതുപോലെ ശുഭകലയുടെ മനസും ഇപ്പോൾ വൈബ്രേറ്റ് ചെയ്യുകയായിരിക്കും.അയാൾ കോൾ അമർത്തി....