ജി.എൻ പാർവതി
സഭ ഓലപ്പാമ്പു കാട്ടി പേടിപ്പിക്കരുത്
സഭയും സി.പി.എമ്മും വീണ്ടുമൊരു രാഷ്ര്ടീയക്കളി തുടങ്ങിയിരിക്കുന്നു. സഭയാണോ ഇന്നത്തെ പാർട്ടിയാണോ പത്തരമാറ്റെന്ന് ഉരച്ചു നോക്കാൻ കേരളത്തിൽ വിവരമുള്ള ആരും മുതിരുമെന്ന് തോന്നുന്നില്ല. പാർട്ടിയെ നന്നാക്കുന്നതിനുമുമ്പ് തങ്ങൾ സ്വയം നന്നാകുന്നതല്ലേ എന്ന പുനർ വിചിന്തനത്തിന് സഭ ഇനിയെങ്കിലും തയ്യാറാകണം. സഭ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന കേരളാകോൺഗ്രസ്സു പാർട്ടികളേക്കാൾ ക്രിസ്ത്യൻ വിശ്വാസ പ്രമാണങ്ങളോട് ഏറ്റവും യോജിച്ചു നിൽക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്‌റ്റു പാർട്ടി. സഭയെ സഭക്കും പിന്നിൽ നിന്നു ക...